അരുൺ കുമാർ മത പരിവർത്തനത്തിന് പ്രേരിപ്പിച്ചു.. സ്വകാര്യ ചിത്രങ്ങളും കയ്യിൽ.. ഷെഹനയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

അടൂർ: യുവതിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് ഏഴംകുളം രഞ്ജിത്ത് ഭവനത്തിൽ അരുൺ കുമാറിന്റെ (34) പേരിൽ പോലീസ് ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തു.

ഇയാളെ കോടതി റിമാൻഡുചെയ്തു.വിവാഹിതയും ഒരുകുട്ടിയുടെ അമ്മയുമായ അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹനയെ(31) തിങ്കളാഴ്ചയാണ് വീട്ടിലെ സ്റ്റെയർകേസിന്റെ പിടിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ഇവർ.

സംഭവസമയത്ത് അരുൺകുമാർ വീട്ടിലുണ്ടായിരുന്നു. ആത്മഹത്യചെയ്തെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഷഹനയുമായി അരുൺകുമാറിന് നേരത്തേമുതൽ ബന്ധം ഉണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭർത്താവുമായി പിരിഞ്ഞ് അടൂരിൽ താമസിച്ചിരുന്ന ഷഹനയുമായി ഇയാൾ ബന്ധം തുടർന്നു. ഇതിനിടെ, ഷഹനയുടെ സ്വകാര്യവീഡിയോകളും ഫോട്ടോകളും അരുൺകുമാർ മൊബൈൽ ഫോണിൽ പകർത്തി. 

തന്നെ വിവാഹം കഴിക്കണമെന്നും മതം മാറണമെന്നും ഇയാൾ ഷഹനയോട് ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ സ്വഭാവദൂഷ്യം മനസ്സിലാക്കിയ ഷഹന ഇതിനെ എതിർത്തു. ഇക്കാരണത്താൽ അരുൺകുമാർ ഷഹനയെ ഉപദ്രവിക്കുമായിരുന്നു. മൊബൈൽ ഫോണിൽ പകർത്തിയ സ്വകാര്യചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് അരുൺ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. 

തിങ്കളാഴ്ച വൈകീട്ടും ഇതേച്ചൊല്ലി രണ്ടുപേരും തമ്മിൽ വഴക്കുണ്ടായി. മറ്റ് മാർഗങ്ങളില്ലാതെ, അരുൺകുമാർ വീട്ടിലുള്ളപ്പോൾത്തന്നെ ഷെഹന ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പോലീസ് പറയുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !