പാലക്കാട്: വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ ഷൊർണൂർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കർണാടകയിൽ കണ്ടെത്തി.
കർണാടകയിലെ ചാമരാജ് നഗറിൽ ഒരു ഫാം ഹൗസിൽ താമസിക്കുകയായിരുന്നു ഇവർ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുടുംബത്തെ കണ്ടെത്താനായത്.ഏകദേശം 300-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കുടുംബം ചാമരാജ് നഗറിലുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. മൈസൂരിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണിത്.ബിസിനസുമായി ബന്ധപ്പെട്ട 36 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയാണ് ഇവരെ നാടുവിടാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ഇവരിൽ നിന്ന് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മൊഴിയെടുത്ത ശേഷം ഇന്ന് തന്നെ കുടുംബവുമായി പോലീസ് സംഘം കേരളത്തിലേക്ക് മടങ്ങും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.