വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
ബോർഡിൽ ഇതരമതസ്ഥരെ ഉൾപ്പെടുത്തിയില്ല എന്ന കാരണത്താൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന് വഖഫ് ബോർഡ് വാദിക്കുന്നു. ഇത് വഖഫ് നിയമത്തിലെ 22-ാം വകുപ്പിന് വിരുദ്ധമാണ്. കൂടാതെ, ഒഴിവുകൾ നികത്താത്തതോ ബോർഡ് രൂപീകരണത്തിലെ പിഴവുകളോ ബോർഡിന്റെ പ്രവർത്തനം തടയാനുള്ള കാരണങ്ങളല്ല.
തങ്ങളെ കേൾക്കാതെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നും, ഇത് ഭാവി പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹർജിയിൽ ബോർഡ് ബോധിപ്പിച്ചു. മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച സമാനമായ ഉത്തരവിനെതിരെ തമിഴ്നാട് വഖഫ് ബോർഡ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി സ്റ്റേ നൽകിയിട്ടുണ്ടെന്ന കാര്യവും കേരള വഖഫ് ബോർഡ് ചൂണ്ടിക്കാട്ടുന്നു. ഈ അപ്പീൽ എത്രയും വേഗം പരിഗണിക്കണമെന്നാണ് കോടതിയിലെ ആവശ്യം.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.