കൊളംബോ: ശ്രീലങ്കയിലെ ജയിലിലുണ്ടായ അക്രമത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 25 പേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്ക് പരുക്കേറ്റു. തലസ്ഥാനമായ കൊളംബോയ്ക്ക് വടക്ക് നെഗോംബോയിലെ ജയിലിലാണ് ഞായർ വൈകിട്ടാണ് സംഘർഷമുണ്ടായത്.
രണ്ട് ലഹരിസംഘങ്ങളിൽ നിന്നുള്ള തടവുകാരാണ് തമ്മിലടിച്ചതെന്ന് പൊലീസ് പറഞ്ഞു. ശ്രീലങ്കൻ ജയിലിൽ കഴിഞ്ഞ 5 വർഷത്തിനിടെയുണ്ടായ ഏറ്റവും മാരകമായ സംഘർഷമാണിത്.
ആയിരക്കണക്കിന് തടവുകാരെ പാർപ്പിച്ചിട്ടുള്ള ജയിലാണിത്. ചിലർ വെടിയേറ്റും മറ്റു ചിലർ മാരകമായ വെട്ടേറ്റും മർദനമേറ്റുമാണ് മരിച്ചിട്ടുള്ളതെന്ന് നെഗോംബോ ആശുപത്രി ഡയറക്ടർ പുഷ്പ ഗംലാത്ത് മാധ്യമങ്ങളോടു പറഞ്ഞു.
സംഘർഷത്തിന്റെ വാർത്ത പരന്നതോടെ ജയിലിലുണ്ടായിരുന്ന വനിതാ തടവുകാർ പരിഭ്രാന്തരായി കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറുകയും അവരെ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും വിവരമുണ്ട്.
ഇതോടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ്. ഏതാനും തടവുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഘർഷത്തെത്തുടർന്ന് ജയിലിനു പുറത്ത് പൊലീസ് കമാൻഡോകളെ വിന്യസിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.