ഇടുക്കി: കനത്ത കാലവർഷത്തെ തുടർന്ന് കല്ലാർകുട്ടി ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ, ഡാമിന്റെ ഷട്ടറുകൾ ഇന്ന് (31-07-2026) വൈകിട്ട് 6 മണി മുതൽ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. നിലവിൽ 455.20 മീറ്ററാണ് ഡാമിലെ ജലനിരപ്പ്.
456.60 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. മുൻകരുതൽ എന്ന നിലയിൽ, സാഹചര്യത്തിനനുസരിച്ച് ഷട്ടറുകൾ ഉയർത്തി 500 ക്യുമെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷ പ്രകാരം കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.
ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ നടപടി. ഡാം തുറക്കുന്നതിനാൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അത് നേരിടുന്നതിനായി പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.