"സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തണം"; പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതു സംബന്ധിച്ച ചർച്ചകളും ലക്ഷ്യം കണ്ടില്ല

തിരുവനന്തപുരം: ഭരണത്തിലെ ചില നടപടികൾക്കെതിരെ പാർട്ടിക്കുള്ളിൽനിന്നു ചില ചോദ്യങ്ങൾ ഉയർന്നതോടെ, സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായി. കഴിഞ്ഞ കെപിസിസി യോഗം ഇതിനായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ഘടന സംബന്ധിച്ചു ചർച്ച തുടങ്ങിയിട്ടില്ല. പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതു സംബന്ധിച്ച ചർച്ചകളും തുടങ്ങിയിടത്തുതന്നെ.


കെപിസിസി ആസ്ഥാനം ഏറക്കുറെ അനാഥമാണ്. മന്ത്രിത്തിരക്കുകൾക്കിടെ, പ്രസിഡന്റ് സണ്ണി ജോസഫ് അവിടെ ചില ദിവസങ്ങളിൽ വന്നുപോകാറുണ്ട്. സർക്കാരിലെ വിവിധ പദവികൾ ആഗ്രഹിക്കുന്നവർ പാർട്ടിയുടെ പിന്തുണ കൂടി തേടി ഓഫിസിലേക്ക് കൂട്ടത്തോടെ എത്തുന്നു. അവരോട് ഡിസിസികളിൽ പോയി കത്തുവാങ്ങാൻ നിർദേശിച്ചു മടക്കുകയാണ് രീതി. ഇത്തരത്തിൽ, കുറെയധികം അപേക്ഷകളും ബയോഡേറ്റകളും കെപിസിസി ഓഫിസിലുണ്ട്.


മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിക്ക് റോളില്ലായിരുന്നു. അതിനായുള്ള മാർഗരേഖ പേരിനു പോലും തയാറാക്കാൻ പാർട്ടി മെനക്കെട്ടില്ല. മറ്റു രാഷ്ട്രീയ പശ്ചാത്തലമുള്ളവർ സ്റ്റാഫിൽ കയറിക്കൂടുന്നെന്ന പരാതികൾ ഉയരുകയും ചെയ്യുന്നു. അഭിഭാഷക നിയമനത്തിലടക്കം സമാനമായ പരാതികളുണ്ട്.

മന്ത്രിയായപ്പോൾത്തന്നെ ഒഴിയാനുള്ള സന്നദ്ധത സണ്ണി ജോസഫ് എഐസിസിയെ അറിയിച്ചിരുന്നു. പിൻഗാമിയാകാൻ ഒരു ഡസനോളം പേർ രംഗത്തുണ്ട്. ചിലരെല്ലാം ഇതിനകം തങ്ങളുടെ അർഹത ഹൈക്കമാൻഡിനെ നേരിട്ട് ബോധ്യപ്പെടുത്താനും ശ്രമിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് വരെ കേരളത്തിൽ തമ്പടിച്ചു പ്രവർത്തിച്ചിരുന്ന എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി പിന്നീടു കേരളത്തിൽ കേന്ദ്രീകരിക്കുന്നില്ല. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കേരളത്തിലെ ഈ സംഘടന കാര്യങ്ങൾ പരിഹരിക്കാനുള്ള മുൻകയ്യെടുത്തിട്ടുമില്ല. വിദേശത്തുള്ള രാഹുൽ ഗാന്ധി 10ന് മടങ്ങിയ ശേഷം ചർച്ചകൾ പുനരാരംഭിക്കുമെന്നാണു സൂചന.

7 ഡിസിസി പ്രസിഡന്റുമാർ എംഎൽഎമാരായതോടെ, പകുതിയോളം ജില്ലകളിൽ പാർട്ടിക്കു ഫലത്തിൽ നാഥനില്ലെന്നതാണു സ്ഥിതി. ആക്ടിങ് ഡിസിസി പ്രസിഡന്റായിരുന്നയാൾ എംഎൽഎ കൂടിയായി മാറിയ തിരുവനന്തപുരത്ത് പുതിയ മുഖ്യമന്ത്രിക്ക് ഇതുവരെ പാർട്ടിയുടെ വക സ്വീകരണം പോലും നൽകാനായില്ല. പ്രസിഡന്റ് പദത്തിൽ സണ്ണി ജോസഫിനെ സഹായിച്ചിരുന്ന വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പി.സി.വിഷ്ണുനാഥും മന്ത്രിമാരായതിന്റെ തിരക്കുകളിലാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പദം കൂടി വഹിക്കുന്നതിനാൽ മന്ത്രിയായ ഒ.ജെ.ജനീഷിന് പിഎസ്‌സിക്കെതിരെ പരസ്യമായി പ്രസ്താവനയിറക്കേണ്ടി വന്നു. പാർട്ടിയിലും പോഷക സംഘടനകളിലും കാര്യമായ അഴിച്ചുപണി വേണ്ടി വരുമെന്ന് വ്യക്തം.

അതേസമയം, ബോർഡ്–കോർ‍പറേഷൻ‍ പുനഃസംഘടനയ്ക്കു കർശനമായ മാനദണ്ഡങ്ങൾ വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്. പാർട്ടി ഭാരവാഹിത്വവും ഇത്തരം പദവികളും ഒരുമിച്ച് അനുവദിക്കരുതെന്ന അഭിപ്രായമാണു നേതാക്കൾക്ക്. അർഹതയുണ്ടായിട്ടും മത്സരരംഗത്തുനിന്നു മാറിനിൽക്കേണ്ടി വന്നവർക്കു മുൻഗണന നൽകും. 14 ഡിസിസികളിലും പുതിയ പ്രസിഡന്റുമാർ വരുമ്പോൾ സ്ഥാനമൊഴിയുന്നവർക്കും ഇതേ പരിഗണനയുണ്ടാകും. മുൻ എംപിമാർ, മുൻ എംഎൽഎമാർ, നേരത്തേ ബോർഡ് കോർപറേഷൻ ചെയർ‍മാൻ പദവി വഹിച്ചിട്ടുള്ളവർ എന്നിവരെയും മാറ്റിനിർത്തണമെന്നു വാദിക്കുന്നവരുണ്ട്. മത്സരിച്ചു പരാജയപ്പെട്ടവരെയും പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !