വാര്‍ത്തകള്‍ വാസ്തവവിരുദ്ധം;ഗതാഗതമന്ത്രി സഞ്ചരിച്ച വാഹനത്തിന് കൃത്യമായ രേഖകള്‍ നിലവിലുണ്ടെന്ന് അധികൃതര്‍

തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണ്‍ കാസര്‍കോട് യാത്രയ്ക്കായി ഉപയോഗിച്ച വാഹനത്തിന് ഇന്‍ഷുറന്‍സും മറ്റു രേഖകളുമില്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് മോട്ടര്‍ വാഹന വകുപ്പ്. 


മന്ത്രിയുടെ യാത്രയ്ക്കായി ടൂറിസം വകുപ്പ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച വാഹനത്തിനെതിരെയാണ് പ്രചാരണം ഉണ്ടായത്. എന്നാല്‍ വാഹനത്തിന് കൃത്യമായ രേഖകള്‍ നിലവിലുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.


കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്മെന്റ് നല്‍കിയിട്ടുള്ള, 2025 മേയ് 18 മുതല്‍ 2027 മേയ് 17 വരെ സാധുതയുള്ള ഇന്‍ഷുറന്‍സ് വാഹനത്തിനുണ്ട്. മലിനീകരണ സര്‍ട്ടിഫിക്കറ്റ് കാലാവധി 2026 ജൂലൈ ആറിന് അവസാനിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ഇത് പുതുക്കിയിട്ടുണ്ട്. 


കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്മെന്റ് വഴിയുള്ള ഇന്‍ഷുറന്‍സ് വിവരങ്ങള്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ആകാന്‍ കാലതാമസം നേരിടാറുണ്ട്. 

ഇതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായതെന്ന് എംവിഡി പറയുന്നു. 

യഥാര്‍ഥ വസ്തുതകള്‍ അന്വേഷിച്ചറിയാതെ ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതില്‍ നിന്നും പൊതുജനങ്ങള്‍ പിന്മാറണമെന്നും, വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ശ്രമിക്കണമെന്നും മോട്ടര്‍ വാഹന വകുപ്പ് അഭ്യര്‍ഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !