കോഴിക്കോട്: കമ്മത്ത് ലൈനിലെ പതിനൊന്നോളം സ്വർണക്കടകളിൽ നിന്ന് ഒരു കോടിയിൽ അധികം വിലവരുന്ന സ്വർണാഭരങ്ങളുമായി മറ്റൊരു സ്വർണക്കടക്കാരൻ മുങ്ങി. പറമ്പിൽ ബസാർ സ്വദേശിയും കമ്മത്ത് ലൈൻ നാഷണൽ ജ്വല്ലറിയിലെ ജീവനക്കാരനുമായ ഷഹർനാസാണ് വമ്പൻ തട്ടിപ്പ് നടത്തിയത്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം.
കടയിൽ വന്ന കസ്റ്റമർക്ക് മോഡൽ കാണിക്കാൻ എന്ന് പറഞ്ഞാണ് ഇയാൾ മറ്റ് കടകളിൽ നിന്ന് സ്വർണം വാങ്ങിച്ച് കൊണ്ടുപോയത്. അടുത്ത് അടുത്ത് നിരവധി കടകൾ ഉള്ളതിനാൽ ഇങ്ങനെ കച്ചവടക്കാർ തമ്മിൽ സ്വർണം അങ്ങോട്ടും ഇങ്ങോട്ടും വിശ്വാസത്തിന്റെ പുറത്ത് കൊടുത്തയയ്ക്കാറുണ്ട്. കസ്റ്റമറിൽ നിന്നും ഓർഡർ സ്വീകരിച്ച ശേഷം വാങ്ങിയ സ്വർണം തിരിച്ച് നൽകുന്നതാണ് പതിവ്. ഈ വിശ്വാസം മുതലടെുത്താണ് ഷഹർനാസ് പതിനൊന്നിൽ അധികം കടകളിൽ നിന്ന് സ്വർണം കൈക്കലാക്കിയത്.
ഇങ്ങനെ ഒരു കടയിലെത്തി ഷഹർനാസ് സ്വർണം കൈക്കാലുക്കുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. ഏറെ നേരം കഴിഞ്ഞിട്ടും കൊണ്ടുപോയ സ്വർണവുമായി ഷഹർനാസ് തിരിച്ചെത്താതെ വന്നതോടെയാണ് മറ്റ് കടയിലുള്ളവർ അന്വേഷിച്ചെത്തിയത്.
അപ്പോഴാണ് നിരവധി കടകളിൽ നിന്ന് ഇയാൾ സ്വർണം കൈക്കലാക്കിയതായി മറ്റ് കടക്കാർക്കും മനസ്സിലായത്. ഷഹർനാസിന്റെ കടയിലുള്ള രണ്ടാമത്തെ ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് കൈക്കലാക്കിയ സ്വർണവുമായി ഇയാൾ മുങ്ങിയത്.
ഇതോടെ ഉടമകൾ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. ഏകദേശം ഒരു കിലോയോളം സ്വർണം ഇയാൾ കൈക്കലാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.