‘ബ്രേക്ക് ദ ചെയിൻ’ പദ്ധതിയിലെ ക്രമക്കേട് നടന്നത് ഒന്നാം എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത്, അന്വേഷിച്ചത് രണ്ടാം എൽ.ഡി.എഫ്. സർക്കാർ; അന്വേഷണറിപ്പോർട്ട് രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിൽ യുഡിഎഫ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് നടപ്പാക്കിയ ‘ബ്രേക്ക് ദ ചെയിൻ’ പദ്ധതിയിലെ ക്രമക്കേട് നടന്നത് ഒന്നാം എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത്, അന്വേഷിച്ചത് രണ്ടാം എൽ.ഡി.എഫ്. സർക്കാർ, അന്വേഷണറിപ്പോർട്ട് പുറത്തുവിട്ടത് യു.ഡി.എഫ്. സർക്കാർ. ഇത് രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്.

ക്രമക്കേട് പുറത്തുകൊണ്ടുവരാനുള്ള അന്വേഷണം ശക്തമാക്കണമെന്ന് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ധനവകുപ്പിൽനിന്ന് നിർദേശമുണ്ടായിരുന്നതായും വിവരമുണ്ട്. ഇത് സി.പി.എമ്മിലെ ഭിന്നതയുടെ അടയാളമായാണ് യു.ഡി.എഫ്. ചൂണ്ടിക്കാട്ടുന്നത്. 


കോവിഡ് കാലത്ത് കെ.കെ. ശൈലജയായിരുന്നു ആരോഗ്യ-സാമൂഹികനീതി വകുപ്പു മന്ത്രി. ആ സമയത്ത് കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിന്റെ പേരിൽ വകുപ്പുതല നടപടി എടുക്കണമെന്ന ശുപാർശയാണ് ധനകാര്യപരിശോധനാ വിഭാഗം നൽകിയത്. ഒന്നാംപിണറായി സർക്കാരിന്റെ കാലത്താണ് ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജനായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചത്.


അതുവരെ ഐ.എ.എസ്. കേഡറിലുള്ളവർ വഹിച്ചിരുന്ന തസ്തിക, അസിസ്റ്റന്റ് സർജന് നൽകിയതിനെതിരേ വിമർശനമുയർന്നിരുന്നു. രണ്ടാംപിണറായി സർക്കാർ വന്നപ്പോൾ അഷീലിനെ മാറ്റി. ഈ സമയത്താണ് ‘ബ്രേക്ക് ദ ചെയിനി’ലെ ക്രമക്കേട് അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം ധനകാര്യപരിശോധനാ വിഭാഗം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ സാമൂഹിക സുരക്ഷാമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ സാമൂഹികനീതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയത്. 

 2022 ഒക്ടോബർ 27-ന് മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന മിഷൻ ഗവേണിങ് ബോഡിയിൽ സമഗ്രാന്വേഷണത്തിന് തീരുമാനമായി. അടിയന്തര ഇളവുകൾക്ക് ഉത്തരവുണ്ടായിരുന്നെന്ന് ഡോ. അഷീൽ കോവിഡ്കാലത്ത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയിൽ സാധാരണ വാങ്ങൽ നടപടിക്രമങ്ങൾ പാലിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ഇളവുകൾക്ക് സർക്കാർ ഉത്തരവുണ്ടായിരുന്നെന്നാണ് ഡോ. മുഹമ്മദ് അഷീൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണം. അഞ്ചുകോടിവരെ വിലമതിക്കുന്ന അത്യാവശ്യസാധനങ്ങളും സേവനങ്ങളും ടെൻഡർ ക്ഷണിക്കാതെയും പരസ്യം നൽകാതെയും മുൻകൂർ സർക്കാർ അനുമതി തേടാതെയും വാങ്ങാൻ അനുമതി നൽകിയത് അങ്ങനെയാണ്. 90 ശതമാനം വരെ മുൻകൂർതുക നൽകാൻ അനുമതി നൽകിയതും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ബാങ്ക് ഗ്യാരന്റി ഇല്ലാതെയും മുൻകൂർ തുകകൾ അനുവദിക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു -അഷീൽ വിശദീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !