അബുദാബി/ ദുബായ്∙ അബുദാബിയിൽനിന്നു ഫുജൈറയിലേക്കുള്ള ആദ്യ യാത്രകൾക്കു പിന്നാലെ യുഎഇയുടെ റെയിൽ ഭൂപടം കൂടുതൽ വലുതാകുന്നു.
സെപ്റ്റംബർ 30ന് ദുബായ്, അൽ ദൈദ് സ്റ്റേഷനുകൾ തുറക്കുന്നതോടെ അബുദാബി–ദുബായ്–ഷാർജ മേഖലകൾ തമ്മിലുള്ള യാത്രാ ബന്ധത്തിന് പുതിയ വേഗം ലഭിക്കും.
തുടർന്ന് ഘട്ടംഘട്ടമായി രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിലേക്കും സർവീസ് വ്യാപിപ്പിക്കും. നവംബർ 30ന് അൽ ദഫ്റ മേഖലയിലെ മദീനത് സായിദ്, ലിവ സ്റ്റേഷനുകളും ഡിസംബർ 30ന് അൽ സില, അൽ ദന്ന, അൽ മിർഫ സ്റ്റേഷനുകളും തുറക്കും.
2027 മാർച്ച് 30ന് ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ യാത്രാ ശൃംഖലയുടെ ആദ്യഘട്ടം പൂർത്തിയാകും.
നിലവിൽ ഉദ്ഘാടന ഓഫറായി അബുദാബി–ഫുജൈറ സെക്ടറിൽ ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവുണ്ട്. കംഫർട്ട് ക്ലാസ് നിരക്ക് 55 ദിർഹമും പ്രീമിയം ക്ലാസ് 120 ദിർഹമുമാണ് ഈടാക്കുന്നത്. പുതിയ റൂട്ടുകളിലെ നിരക്കുകൾ പിന്നീട് പ്രഖ്യാപിക്കും.
പൂർണമായി പ്രവർത്തനസജ്ജമാകുമ്പോൾ 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ യാത്രാ ശൃംഖല യുഎഇയിലെ വിവിധ എമിറേറ്റുകളിലായി 11 നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ യാത്രാ റെയിൽ സംവിധാനമായി മാറും.
തുറക്കുന്ന സ്റ്റേഷനുകൾ
∙ സെപ്റ്റംബർ 30ന് ദുബായ്, അൽ ദൈദ്
∙ നവംബർ 30ന് മദീനത് സായിദ്, ലിവ ∙
ഡിസംബർ 30ന് അൽസില, അൽദന്ന, അൽ മിർഫ ∙
2027 മാർച്ച് 30ന് ഷാർജ യൂണിവേഴ്സിറ്റി സിറ്റി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.