ഭുവനേശ്വർ: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ച ഭർത്താവ് കൊല്ലപ്പെട്ടു. ഒഡീഷയിലെ ബൊലാങ്കിർ ജില്ലയിലാണ് ദാരുണമായ സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് ദമ്പതികൾ തമ്മിൽ വീട്ടിൽ വച്ച് തർക്കമുണ്ടായത്.
വാക്കുതർക്കം രൂക്ഷമായതോടെ ഭാര്യ ഭർത്താവിന്റെ തലയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ശക്തമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ ബൊലാങ്കിർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെ തുടർന്ന് ഡോക്ടർമാർ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചിരുന്നു.
എന്നാൽ, വീട്ടിലെത്തിയതിനു തൊട്ടുപിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മരണത്തിന്റെ കൃത്യമായ കാരണവും സാഹചര്യവും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.
പ്രദേശവാസികളെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിൽ, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.