കീവ്: കരിങ്കടലിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനിടെ, യുക്രെയ്നിലെ ചോർണോമോസ്ക് തുറമുഖത്ത് ചരക്കു കപ്പലിൽ 13 ഇന്ത്യൻ നാവികരടക്കം 15 പേർ കുടുങ്ങിയെന്ന് റിപ്പോർട്ട്. എം.വി. അമിർ1 എന്ന കപ്പലിലാണ് ജീവനക്കാർ കുടുങ്ങിക്കിടക്കുന്നത്.
ഭീതിജനകവും ജീവന് ഭീഷണിയുള്ളതുമായ സാഹചര്യത്തിലാണ് നാവികരുള്ളതെന്ന് നാവികരുടെ സംഘടനയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്എസ്‌യുഐ) പറഞ്ഞു.
ഏതു സമയത്തും ആക്രമണമുണ്ടായേക്കാമെന്ന ഭീതിയിലാണ് കപ്പലിലെ നാവികർ കഴിയുന്നതെന്നും എഫ്എസ്‌യുഐ കൂട്ടിച്ചേർത്തു.
‘അടിയന്തര അപേക്ഷ, എം.പി.അമിർ1, 13 ഇന്ത്യക്കാരടക്കം 15 നാവികരുമായി യുക്രെയ്നിലെ ചോർണോമോസ്ക് തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്.’ – എഫ്എസ്‌യുഐ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
ആവർത്തിച്ചുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ കപ്പലിനു സമീപം നടക്കുന്നുണ്ട്. ഏതു നിമിഷവും ആക്രമിക്കപ്പെടാമെന്ന ഭീതിയിലാണ് നാവികർ. ബന്ധപ്പെട്ട അധികൃതരും കപ്പൽ ഉടമകളും ഇന്ത്യൻ സർക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.