‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽമോചിതനായി

വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ റിമാൻഡിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽമോചിതനായി. വടകര സബ് ജയിലിന് പുറത്തിറങ്ങിയ ജിതിന് സി.പി.എം വടകര ഏരിയ സെക്രട്ടറി കെ. ഗോപാലന്റെ നേതൃത്വത്തിൽ പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്. 


ജയിൽ കവാടം മുതൽ ഏരിയ കമ്മിറ്റി ഓഫീസ് വരെ പ്രവർത്തകർ പ്രകടനവും നടത്തി. കേസിൽ നടന്നത് രാഷ്ട്രീയ വേട്ട മാത്രമാണെന്ന് ജിതിൻ ഭാസ്കർ പ്രതികരിച്ചു. വടകര കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചാണ് ജിതിൻ കർശന ഉപാധികളോടെ ജാമ്യം നേടിയത്. 


ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് പ്രധാന വ്യവസ്ഥ. കഴിഞ്ഞ ജൂൺ 16-നായിരുന്നു പ്രത്യേക അന്വേഷണ സംഘം ജിതിൻ ഭാസ്കറിനെ കേസിൽ അറസ്റ്റ് ചെയ്തത്.

കേസിൽ ആദ്യം യൂത്ത് ലീഗ് പ്രവർത്തകനായ മുഹമ്മദ് കാസിമിനെയാണ് പ്രതിചേർത്തതെങ്കിലും, പിന്നീട് ഹൈക്കോടതി ഇടപെടലോടെ നടന്ന അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ജിതിൻ ഭാസ്കറിനെ പങ്കെടുപ്പിച്ച് തിരുവള്ളൂരിൽ സി.പി.എം ഇന്ന് വൈകിട്ട് വൻ രാഷ്ട്രീയ പൊതുയോഗവും പ്രഖ്യാപിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !