മംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിനു യുവതിയെ വെട്ടിക്കൊന്ന യുവാവ് വിഷം കഴിച്ചു. ബെൽത്തങ്ങാടി ഒടിലനൽ സ്വദേശി ചേതനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
വിഷം കഴിച്ചെന്ന് വെളിപ്പെടുത്തിയതോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബണ്ട്വാൾ ഉളിഗ്രാമിലെ ബാലപ്പ ഗൗഡയുടെ മകൾ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്. ചേതന്റെ പ്രണയാഭ്യർഥന ലാവണ്യ പലതവണ നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബിസി റോഡിലെ കെഎസ്ആർടിസി പുതിയ ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടാണ് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. സ്വകാര്യ നഴ്സിങ് ഹോം ജീവനക്കാരി ആയിരുന്നു ലാവണ്യ. ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു ആക്രമണം. പ്രതി ബാഗിൽ നിന്ന് കൊടുവാൾ പുറത്തെടുത്തതോടെ ലാവണ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ പ്രതി പിന്നാലെ ഓടിച്ചിട്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിനു ശേഷം ആയുധം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ലാവണ്യയെ ഉടൻ, ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.