ഖത്തറിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു; അമ്മയും മകനും ഗുരുതരാവസ്ഥയില്‍

തൃശൂർ: പഴഞ്ഞി അരുവായില്‍ കൂട്ടആത്മഹത്യാ ശ്രമം. ഭര്‍ത്താവും മകളും മരിച്ചു. ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍. അരുവായി പത്തങ്ങാടി റോഡില്‍ സിബി (51) മകള്‍ അലീന (19) എന്നിവരാണ് മരിച്ചത്. 


ഭാര്യ ബീന, മകന്‍ ആദിത്യന്‍ എന്നിവരെ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖത്തറില്‍ ജോലി ചെയ്തിരുന്ന സിബി ഇന്നലെ പുലര്‍ച്ചെയാണ് വീട്ടിലെത്തിയത്.

ഖത്തറിലെ ജോലി നഷ്ടപ്പെട്ടതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കരുതുന്നു. സിബി വിഷം കഴിച്ചതിന് ശേഷം കിണറ്റില്‍ ചാടുകയായിരുന്നു.

മകള്‍ അലീന വിഷംകഴിച്ച് തൂങ്ങി മരിച്ചു. വിഷം കഴിച്ച വിവരം മകന്‍ ആദിത്യന്‍ പൊലീസിലറിയിക്കുകയായിരുന്നു. അച്ഛൻ വിഷം കഴിച്ചശേഷം കിണറ്റിൽ ചാടി എന്ന് ആദിത്യൻ ഫോൺ വിളിച്ചു പറ‍ഞ്ഞതായി പൊലീസ് പറഞ്ഞു. ഉടൻ തന്നെ എല്ലാവരെയും താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചു. 


ജീവിതം മടുത്തു എന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളതെന്നു പൊലീസ് പറഞ്ഞു.

കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. ആദിത്യൻ പൊലീസിനെ വിളിച്ചപ്പോൾ എത്രയും വേഗം അയൽക്കാരെ അറിയിക്കാനാണ് നിർദേശിച്ചത്. ഇതനുസരിച്ച് ആദിത്യൻ അയൽവാസിയായ സുധാകരനെ ഫോൺ ചെയ്തു. 


അമ്മയ്ക്കു തീരെ വയ്യ എന്നാണ് പറഞ്ഞത്. സുധാകരൻ വീട്ടിൽ ചെന്നപ്പോഴാണ് ആത്മഹത്യയുടെ വിവരം അറിയുന്നത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !