അടൂർ: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യുട്യൂബർ നിലമ്പൂർ സ്വദേശി രാജൻ ജോസഫിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചിയിൽനിന്നാണ് ഇയാളെ ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്. ജൂൺ നാലിനാണ് ശ്രീനാദേവിയുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവിയെ കുറിച്ചുള്ള ഒട്ടേറെ വിഡിയോകൾ രാജൻ ജോസഫ് സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി പോസ്റ്റ് ചെയ്തിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്.
രാജൻ ജോസഫിനെതിരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ വേറെയും പരാതികൾ ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.