ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സന്ദർശനം നടത്തിവരുന്നതിനിടെ സിറിയയിൽ രണ്ടിടത്ത് സ്‌ഫോടനങ്ങൾ; രണ്ട് സ്‌ഫോടനങ്ങളും മാക്രോൺ തങ്ങിയ ഫോർ സീസൺസ് ഹോട്ടലിനടുത്ത്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സന്ദർശനം നടത്തിവരുന്നതിനിടെ സിറിയയിൽ രണ്ടിടത്ത് സ്‌ഫോടനങ്ങൾ; രണ്ട് സ്‌ഫോടനങ്ങളും മാക്രോൺ തങ്ങിയ ഫോർ സീസൺസ് ഹോട്ടലിനടുത്ത്

ഡമാസ്‌കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സന്ദർശനം നടത്തിവരുന്നതിനിടെ സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ രണ്ടിടത്ത് സ്‌ഫോടനം. ചൊവ്വാഴ്ച മാക്രോൺ തങ്ങിയ ഫോർ സീസൺസ് ഹോട്ടലിനടുത്തായിട്ടാണ് സ്‌ഫോടനങ്ങൾ നടന്നത്. 

ഈ ഹോട്ടലിന് സമീപത്തായി ഡമാസ്‌കസ് നഗരഹൃദയത്തിൽ രണ്ട് സ്‌ഫോടനങ്ങൾ നടന്നുവെന്നാണ് സിറിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബോംബുകളിലൊന്ന് ചപ്പുചവറുകളിൽ സ്ഥാപിച്ചിരുന്നതായും മറ്റൊന്ന് ഫോർ സീസൺസ് ഹോട്ടലിന് സമീപമുള്ള വാഹനത്തിലായിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. 

സ്‌ഫോടനം നടക്കുന്ന സമയത്ത് മാക്രോൺ ഹോട്ടൽ വിട്ട് പ്രസിഡൻഷ്യൽ പാലസിലേക്ക് എത്തിയിരുന്നതായാണ് വിവരം. സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽ-ഷാറായുമായി കൂടിക്കാഴ്ച നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഇമ്മാനുവൽ മാക്രോൺ സുരക്ഷിതനാണെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. 

സ്‌ഫോടനങ്ങൾ നടന്നപ്പോൾ മാക്രോൺ ഹോട്ടലിൽ നിന്ന് പുറത്തായിരുന്നുവെന്നും അദ്ദേഹത്തിന്റെ സന്ദർശനം സാധാരണ നിലയിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. സ്‌ഫോടനത്തിൽ നാശനഷ്ടങ്ങൾ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ വന്നിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network