ഒന്നാം തീയതി സിപിഎമ്മും 3ന് യുഡിഎഫും; നവീകരിച്ച പൊതുകുളത്തിന് രണ്ട് തവണ ഉദ്ഘാടനം;

ഒന്നാം തീയതി സിപിഎമ്മും 3ന് യുഡിഎഫും; നവീകരിച്ച പൊതുകുളത്തിന് രണ്ട് തവണ ഉദ്ഘാടനം;

സീതാംഗോളി: പുത്തിഗെ പഞ്ചായത്തിലെ നവീകരിച്ച മുഗുവിലെ പൊതുകുളം രണ്ട് തവണ ഉദ്ഘാടനം ചെയ്തു. ഒന്നാം തീയതി സിപിഎമ്മും 3ന് യുഡിഎഫുമാണ് ഉദ്ഘാടനം ചെയ്തത്. 3ന് നടത്തിയത് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് എംഎൽഎ നടത്തിയത് ഔദ്യോഗിക ഉദ്ഘാടനമെന്നും ഇതറിഞ്ഞാണ് സിപിഎം 1ന് സിപിഎമ്മിന്റെ അംഗങ്ങളെ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്തതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ.മുഹമ്മദ് കുഞ്ഞി പറഞ്ഞു.

എംഎൽഎ ഉദ്ഘാടനം നടത്തുമ്പോൾ അധ്യക്ഷത വഹിക്കേണ്ടത്. പഞ്ചായത്ത് പ്രസിഡന്റാണെന്നും സിപിഎം വാർഡിലെ കുളം ഉദ്ഘാടനം ചെയ്യുമ്പോൾ ഇവിടത്തെ സിപിഎം അംഗത്തിനു അധ്യക്ഷസ്ഥാനമൊന്നും ലഭിക്കാനിടയില്ലാത്തതാണ് ഉദ്ഘാടനം ഒന്നിന് ചെയ്യാനിടയാക്കിയതെന്നും യുഡിഎഫ് ആരോപിച്ചു.


പുത്തിഗെ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി 3ന് നടത്തിയ പരിപാടിയിൽ കുളം എ.കെ.എം.അഷ്റഫ് എംഎൽഎയാണ് ഉദഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ഫിദ ഊജംപദവ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഇകെ.മുഹമ്മദ് കുഞ്ഞി, വാർഡ് അംഗങ്ങളായ ബാലകൃഷ്ണ റൈ, പുഷ്പലത, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുനൈദ് ഉറുമി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുലൈമാൻ ഊജംപദവ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ല കണ്ടത്തിൽ, അബൂബക്കർ മുഗു, അബ്ദുൽ റഹ്മാൻ നെട്ടിക്കുന്ന്, ഷാനിദ്, റഫീക്ക് കണ്ണൂർ എന്നിവർ പങ്കെടുത്തു. ഇപ്പോൾ യുഡിഎഫ് ഭരിക്കുന്ന പുത്തിഗെ പഞ്ചായത്ത് വർഷങ്ങളായി ഭരിച്ചിരുന്നത് സിപിഎമ്മാണ്.

കഴിഞ്ഞ ഭരണസമിതി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയാണ് അനുവദിച്ചതെന്ന് സിപിഎമ്മിന്റെ നിലപാട്. കുളത്തിന് ചെളിനീക്കി ചുറ്റുമതിൽ കെട്ടി നവീകരിക്കുന്നതിനും ചുറ്റിലും ഇന്റർലോക്ക് പാകി സൗന്ദര്യവൽക്കരണം നടത്തിയത്. സിപിഎമ്മിലെ മുഗു വാർഡ് അംഗം രൂപ.വി.റൈയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ പഞ്ചായത്ത്‌ അംഗം ശിവപ്പ റൈയാണ് അധ്യക്ഷത വഹിച്ചത്. സിപിഎമ്മിലെ സ്ഥിരസമിതി അധ്യക്ഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം, പഞ്ചായത്ത് സിപിഎം അംഗങ്ങൾ, സിഡിഎസ് ചെയർ പഴ്സൻ തുടങ്ങിയവരാണ് പങ്കെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network