കടയ്ക്കാവൂർ: കടയ്ക്കാവൂർ പരിധിയിലെ കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപിക മർദിച്ചതായി പരാതി. പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല എന്നാരോപിച്ചായിരുന്നു അധ്യാപിക കുട്ടിയെ മർദിച്ചത്.
മർദനത്തിൽ കുട്ടിയുടെ വലത് കൈയുടെ വിരലിന് പരിക്കേൽക്കുകയും തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും ചികിത്സ തേടുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെങ്കിലും കൈക്ക് വേദനയുള്ള വിവരം കുട്ടി അന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല.
അടുത്ത ദിവസം കുട്ടി കൈ മറച്ചുപിടിക്കുന്നത് കണ്ട് സംശയം തോന്നിയ മാതാവ് പരിശോധിച്ചപ്പോഴാണ് വിരലിലെ നീര് ശ്രദ്ധയിൽപ്പെട്ടത്. പരിക്കിനെത്തുടർന്ന് പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിരലിലെ ലിഗമെന്റിന് പരിക്കേറ്റതായി കണ്ടെത്തിയത്.
നിലവിൽ കുട്ടിയുടെ കൈ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കൾ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലും സാമൂഹ്യ ക്ഷേമ വകുപ്പിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
പരാതി ലഭിച്ചതായും ചർച്ചയ്ക്കായി ഇരു കൂട്ടരെയും വിളിച്ചിരുന്നെങ്കിലും അത് നടന്നില്ലെന്നും സ്കൂൾ പ്രധാന അധ്യാപിക പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.