പെരിന്തൽമണ്ണ: ജില്ലയിലെ വിവിധ റേഷൻ കടകളിൽ കാലാവധി കഴിഞ്ഞ ആട്ട പാക്കറ്റുകൾ പുഴുവരിച്ച് കെട്ടിക്കിടക്കുന്നു. ജില്ലയിലെ 7 താലൂക്ക് സപ്ലൈ ഓഫിസുകളുടെ പരിധിയിലുമുള്ള റേഷൻ കടകളിൽ പ്രതിസന്ധിയുണ്ട്. പെരിന്തൽമണ്ണ, ഏറനാട്, നിലമ്പൂർ, തിരൂർ സപ്ലൈ ഓഫിസ് പരിധികളിലെ കടകളിലാണു പ്രതിസന്ധി രൂക്ഷം.
ഉപയോഗശൂന്യമായ ആട്ടപ്പൊടി 6 ക്വിന്റൽ വരെ കെട്ടിക്കിടക്കുന്ന റേഷൻ കടകൾ ജില്ലയിലുണ്ട്. അതേസമയം ആട്ടയ്ക്ക് ക്ഷാമം നേരിടുന്ന ചുരുക്കം ചില കടകളുമുണ്ട്. വിതരണം ആവശ്യകതയുടെ ആനുപാതികമല്ലാത്തതിനാലാണ് പ്രതിസന്ധി സൃഷ്‌ടിക്കുന്നതെന്നാണ് ആക്ഷേപം.
വ്യാപാരികൾ മുൻകൂട്ടി പണം അടച്ചാണ് ആട്ട റേഷൻ കടകളിലെത്തിക്കുന്നത്. പിഎച്ച്എച്ച് വിഭാഗങ്ങൾക്ക് 9 രൂപ നിരക്കിലും എഎഐ വിഭാഗങ്ങൾക്ക് 7 രൂപ തോതിലാണ് ആട്ട പാക്കറ്റുകൾ നൽകുന്നത്. ഈ വിഭാഗങ്ങളിൽ കാര്യമായ ബാക്കിവരാറില്ല. അതേസമയം നീല, വെള്ള കാർഡുകൾക്ക് 17 രൂപ തോതിലാണ് 4 പാക്കറ്റ് ആട്ട നൽകുന്നത്. ഈ വിഭാഗക്കാരുടെ കാർഡുകളാണ് കടകളിൽ ഭൂരിഭാഗവും. ആട്ട കെട്ടിക്കിടക്കുന്നതുമൂലം ഭക്ഷ്യധാന്യം ശേഖരിച്ചു വയ്‌ക്കുന്നതിനും ചില കടകളിൽ പ്രയാസം നേരിടുന്നുണ്ട്. ഉപയോഗശൂന്യമായ ആട്ട പാക്കറ്റുകൾ തിരിച്ചെടുക്കാൻ സർക്കാർ തലത്തിൽ സംവിധാനം ഒരുക്കണമെന്നതാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.