തെലങ്കാന: മദ്യലഹരിയിൽ സ്റ്റാൻഡിലെത്തിയ യുവാവ് നിർത്തിയിട്ട ബസ്സുമായി കടന്നു കളഞ്ഞു. തെലങ്കാനയിലാണ് സംഭവം. തെലങ്കാന റോഡ് ട്രാൻസ്പോർട് കോർപറേഷന്റെ വാഹനമാണ് യുവാവ് തട്ടിയെടുത്തത്. ഏകദേശം 21 കിലോമീറ്റർ ദൂരം യുവാവ് ബസ് ഓടിച്ചു.
ചെന്നുരു സ്വദേശിയായ ജിറ്റാബോയിന വെങ്കണ്ണയാണ് പ്രതി. ഇയാൾ നേരത്തെ ബുൾഡോസർ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്നു. സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി സമയത്ത് മദ്യപിച്ച് ബോധമില്ലാതെ ബസ് സ്റ്റാൻഡിലെത്തിയ യുവാവ് ബസ്സിൽ താക്കോൽ കിടക്കുന്നതു കണ്ടു.
പിന്നാലെ ബസ്സുമായി കടന്നു കളയുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3 മണിയോടെയാണ് സംഭവം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോയപ്പോൾ ഡ്രൈവർ ബസ്സിന്റെ താക്കോൽ ഊരിയെടുക്കാൻ മറന്നുപോയിരുന്നു.
സൂര്യപേട്ടയിലേക്കാണ് ഇയാൾ വാഹനം ഓടിച്ചത്. ഏകദേശം 21 കിലോമീറ്റർ യാത്ര ചെയ്‌തു. വാഹനം സിംഗരാജുപള്ളി ടോൾ ഗേറ്റിലെത്തിയപ്പോൾ സിമന്റ് കട്ടയിൽ ഇടിച്ച് നിന്നു. സംശയം തോന്നിയ ടോൾഗേറ്റ് ജീവനക്കാർ ഉടൻ ദേവരുപ്പുല പൊലീസിനെ വിവരം അറിയിച്ചു.
പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.