അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്

അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്

കോട്ടയം: സിക്കിമിൽ തുരങ്കത്തിലുണ്ടായ വാതക സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിയോളജിസ്റ്റും വ്ലോഗറും ശാസ്ത്ര ലേഖകനുമായ പാമ്പാടി പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം നാട്ടിലെത്തിച്ചു. 


പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. മുഖ്യമന്ത്രി വി.ഡി.സതീശൻ ഇടപെട്ടു നോർക്കയുടെ സഹായത്തോടെയാണു മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.


സിക്കിമിൽനിന്ന് ആംബുലൻസിൽ റോഡ് മാർഗം ഇന്നലെ ഉച്ചയോടെയാണു കൊൽക്കത്ത വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. അവിടെ ക്രമീകരിച്ച മൊബൈൽ യൂണിറ്റിൽ വൈകിട്ട് 3.30ന് എംബാം ചെയ്തു. ഇന്നലെ രാത്രി 11ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊച്ചിയിൽ എത്തിച്ചത്. 


ഇന്നു രാവിലെ 7നു വിമാനം കൊച്ചിയിലെത്തി. തുടർന്നു കോട്ടയത്തെ വീട്ടിലേക്ക് ആംബുലൻസിൽ മൃതദേഹം എത്തിച്ചു. 
അനീഷിന്റെ ഭാര്യ സംഗീത, സഹോദരൻ സനൽ, അനീഷിന്റെ സഹോദരൻ ബിനീഷ്, ബിനീഷിന്റെ സുഹൃത്ത് സാബി ബേബി എന്നിവരും അനീഷ് ജോലി ചെയ്തിരുന്ന എൻഎച്ച്പിസിയിലെ ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിച്ചു. 

പാറ തുരക്കുന്നതിനിടെ ഭൂമിക്കടിയിലുണ്ടായ മീഥൈൻ വാതകച്ചോർച്ചയെത്തുടർന്ന് 20ന് ആണ് സ്ഫോടനമുണ്ടായത്. 22ന് മൃതദേഹം കിട്ടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ എംബാം ചെയ്യാനാകില്ലെന്ന് സിക്കിം അധികൃതർ നിലപാട് എടുത്തതാണ് മ‍ൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !