വ്യക്തിഗത ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയപരിധി ജൂലൈ 31;റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കാൻ 2027 മാർച്ച് 31 വരെ

വ്യക്തിഗത ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയപരിധി ജൂലൈ 31;റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കാൻ 2027 മാർച്ച് 31 വരെ

ന്യൂഡൽഹി: വ്യക്തിഗത ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ ഇനി ഒരു മാസം കൂടി മാത്രം സമയം. ഐടിആർ–1, ഐടിആർ–2 ഫോമുകൾ ഫയൽ ചെയ്യുന്നവർക്കുള്ള സമയപരിധി ജൂലൈ 31 ആണ്. സമയപരിധി നീട്ടുമോയെന്നു വ്യക്തമല്ല. സമയപരിധിക്കുള്ളിൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ ഫയൽ ചെയ്യാമെങ്കിലും ലേറ്റ് ഫീ നൽകേണ്ടി വരും. 

വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴ.

റിട്ടേൺ ഫയൽ ചെയ്തവർക്ക് റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കണമെങ്കിൽ 2027 മാർച്ച് 31 വരെ സമയമുണ്ടാകും.

പക്ഷേ ഡിസംബർ 31നു ശേഷമാണ് റിവൈസ്ഡ് റിട്ടേൺ നൽകുന്നതെങ്കിൽ ലേറ്റ് ഫീ ബാധകമാകും. ഫയൽ ചെയ്ത റിട്ടേണിൽ തിരുത്തലുകൾ ആവശ്യമുള്ളപ്പോഴാണ് റിവൈസ്ഡ് റിട്ടേൺ നൽകുന്നത്.

ഐടിആർ–3, ഐടിആർ–4 ഫോമുകൾ ഫയൽ ചെയ്യുന്നവർക്കുള്ള (നികുതി ഓഡിറ്റ് ആവശ്യമില്ലാത്തവർ) അവസാന തീയതി വരുന്ന ഓഗസ്റ്റ് 31 ആണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network