ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഹമ്മദാബാദിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. ജൂലൈ 16 വ്യാഴാഴ്ച രാത്രി 8 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6E-6423 വിമാനത്തിലാണ് സുരക്ഷാ ഭീഷണിയുണ്ടായത്.
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, രാത്രി 7.35-ഓടെ വിമാനത്തിന്റെ ബാത്ത്റൂമിൽ നിന്ന് ‘ദയവായി പോകരുത്, ബോംബ് ഉണ്ട്!’ എന്ന് കൈപ്പടയിൽ എഴുതിയ കുറിപ്പ് ജീവനക്കാർക്ക് ലഭിക്കുകയായിരുന്നു.
കുറിപ്പ് ശ്രദ്ധയിൽപ്പെട്ടയുടൻ സുരക്ഷാ ഏജൻസികളെ വിവരമറിയിക്കുകയും, യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. തുടർന്ന് ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
ഇതോടെ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഈ സംഭവം വിമാന സർവീസ് തടസ്സപ്പെടുത്തുകയും യാത്രക്കാരിൽ ആശങ്കയുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിൽ ഇൻഡിഗോ അധികൃതർ പോലീസിൽ പരാതി നൽകി.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കർശന അന്വേഷണം വേണമെന്ന് വിമാനക്കമ്പനി ആവശ്യപ്പെട്ടു. ഇൻഡിഗോ നൽകിയ പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.