സുപ്രീം കോടതിയിൽ കേരളവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കേസുകളുടെ നടത്തിപ്പ് ചുമതല എം.ആർ രമേശ് ബാബുവിന്;

ന്യൂഡൽഹി: സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സ്‌പെഷ്യൽ കേസുകളുടെ നടത്തിപ്പ് ചുമതല സീനിയർ സ്റ്റാൻഡിങ് കോൺസൽ എം.ആർ. രമേശ് ബാബുവിന്. ഇത് സംബന്ധിച്ച അറിയിപ്പ് അഡ്വക്കേറ്റ് ജനറൽ ജാജു ബാബു ഡൽഹിയിലെ ലോ ഓഫീസർക്ക് കൈമാറി. 


പുതുതായി നിയമിതരായ നാല് സ്റ്റാന്റിങ് കോൺസൽമാർക്ക് നിലവിലുള്ള കേസുകൾ വീതംവെച്ച് നൽകുന്നതിനുള്ള ഫോർമുലയും അഡ്വക്കേറ്റ് ജനറൽ ജാജു ബാബു കൈമാറിയാതായി നിയമ വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.

അഡ്വക്കേറ്റ് ജനറലിന്റെ തീരുമാനത്തോടെ കേരളവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കേസുകളുടെ നടത്തിപ്പ് ചുമതല എം.ആർ രമേശ് ബാബുവിന് ലഭിക്കും. 



കഴിഞ്ഞ ദിവസമാണ് രമേശ് ബാബുവിനെ സീനിയർ അഭിഭാഷകനായി ഡൽഹി ഹൈക്കോടതി ഡെസിഗ്നേറ്റ് ചെയ്തത്. സീനിയർ അഭിഭാഷകനായതിനാൽ രമേശ് ബാബുവിന് കേസുകൾ ഫയൽ ചെയ്യാൻ ആകില്ല. നിലവിലുള്ള സ്റ്റാന്റിങ് കോൺസൽമാരിൽ ആരെയെങ്കിലും കൊണ്ട് കേസുകൾ ഫയൽ ചെയ്ത ശേഷം അതിന്റെ നടത്തിപ്പ് ചുമതല ആകും ബാബുവിന് ലഭിക്കുകയെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 


മുല്ലപ്പെരിയാറിൽ കോൺഗ്രസിനും, കേരള കോൺഗ്രസിനും സ്വീകാര്യമായ ഫോർമുലക്ക് ശ്രമം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുല്ലപെരിയാർ ഉൾപ്പടെയുള്ള അന്തർ സംസ്ഥാന നദി തർക്ക കേസുകളിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആയിരുന്നത് ജി. പ്രകാശ് ആയിരുന്നു. പ്രകാശിനെ ഈ കേസുകളുടെ ചുമതലയേൽപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു.

എന്നാൽ ജി. പ്രകാശ് ഹാജരായിരുന്ന കേസുകൾ ഏത് അഭിഭാഷകന് കൈമാറണം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സംസ്ഥാന നിയമ വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി. മുല്ലപെരിയാർ ഉൾപ്പടെയുള്ള ജല തർക്ക കേസുകളിൽ തങ്ങളുടെ നോമിനിയായ അഭിഭാഷകന് ലഭിക്കണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാൽ സ്റ്റാന്റിങ് കോൺസൽ ജയിംസ് പി തോമസിന് ഈ കേസുകളുടെ ചുമതല ലഭിക്കും. എന്നാൽ അന്തർ സംസ്ഥാന നദി തർക്ക കേസുകളുടെ ചുമതല തങ്ങൾക്ക് ലഭിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്ക കേസുകൾ പ്രാദേശിക പാർട്ടികൾക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന വാദമാണ് കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വയ്ക്കുന്നത്. മുല്ലപെരിയാർ കേസ് നടത്തിപ്പ് ചുമതല എം.ആർ. രമേശ് ബാബുവിന് കൈമാറിയ ശേഷം, ഏതെങ്കിലും സ്റ്റാന്റിങ് കോൺസലിന് ഫയലിങ് അധികാരം നൽകാനുള്ള സാധ്യത തള്ളി കളയാൻ ആകില്ല. ക്രിമിനൽ കേസുകളുടെ നോഡൽ ഓഫീസർ അൽജോ ജോസഫ് സുപ്രീം കോടതിയിലെ കേരളവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളുടെ നോഡൽ ഓഫീസർ ആയി അൽജോ ജോസഫിനെ നിയമിക്കാൻ അഡ്വക്കേറ്റ് ജനറൽ തീരുമാനിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹർഷദ് വി ഹമീദ് ആയിരുന്നു നോഡൽ ഓഫീസർ. ഹർഷദ് കൈകാര്യം ചെയ്തിരുന്ന ക്രിമിനൽ കേസുകൾ അൽജോ ജോസഫിന് കൈമാറാനും അഡ്വക്കേറ്റ് ജനറൽ ഉത്തരവിറക്കി. ഡൽഹി ഹൈകോടതിയിലെയും, ട്രിബ്യൂണലുകളിലെയും കേസുകളുടെ ചുമതല മർസൂഖ് ബാഫഖി തങ്ങൾക്ക് സുപ്രീം കോടതിക്ക് പുറത്ത് ഡൽഹി ഹൈകോടതിയിലും, ഡൽഹിയിലെ മറ്റ് കോടതികളിലും സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതല സ്റ്റാന്റിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങൾക്ക് ആയിരിക്കും. വിവിധ കമ്മീഷനുകൾ, ട്രിബ്യൂണലുകൾ എന്നിവയിലെ കേസുകളിലും മർസൂഖ് ബാഫഖി തങ്ങൾ ഹാജരാകും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അതീവ പ്രാധാന്യമുള്ള കേസുകളിൽ ഭൂരിഭാഗവും ഫയൽ ചെയ്തിരുന്നത് സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി ആയിരുന്നു. ഈ കേസുകൾ ഫയലുകൾ സ്റ്റാന്റിങ് കോൺസൽ സുൾഫിക്കർ അലിക്ക് കൈമാറാൻ ആണ് അഡ്വക്കേറ്റ് ജനറൽ ജാജു ബാബു നിർദേശിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !