നീറ്റ് സമര കേസ് പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി; പുനർജനി പദ്ധതിയിൽ വിജിലൻസ് തെളിവ് നൽകിയിട്ടില്ലെന്നും വ്യക്തമാക്കി

തിരുവനന്തപുരം: നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് ഡൽഹിയിൽ നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. 


കേസുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവുൾപ്പെടെ സമർപ്പിച്ച കത്തുകൾ മുഖ്യമന്ത്രി തനിക്ക് കൈമാറിയതായും, തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് ഡി.ജി.പിക്ക് നിർദേശം നൽകിയതായും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.


പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ക്ലീൻചീറ്റ് നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപരമായി ഫയൽ പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തതെന്നും, മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന നിലപാടാണ് വിജിലൻസ് റിപ്പോർട്ടിലുണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. 'വി.ഡി സതീശനെതിരെ ഒരു തെളിവും വിജിലൻസ് നൽകിയിട്ടില്ല. ഞാൻ ആദ്യമായി അല്ല വിജിലൻസ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെങ്കിൽ ആഭ്യന്തരമന്ത്രി പോയി തെളിവ് ഉണ്ടാക്കണോ?', എന്നും മന്ത്രി പ്രതികരിച്ചു.


വി.ഡി. സതീശനെതിരെ വിജിലൻസ് യാതൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ നടപടിയുമായി മുന്നോട്ടു പോകേണ്ടെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. പിന്നെങ്ങനെ താൻ കുറ്റക്കാരൻ ആക്കുമെന്ന് ചോദിച്ച മന്ത്രി പ്രതിപക്ഷം കോടതിയിൽ പോകുന്നെങ്കിൽ പൊക്കോട്ടെ എന്നും വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിൽ നടക്കുന്ന പരിശോധനകളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ജയിലുകളിൽ ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. 


ജയിൽ വകുപ്പും പോലീസും ചേർന്നുള്ള സംയുക്ത പരിശോധന വിവിധ ജയിലുകളിൽ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. പി.എം ശ്രീ വിവാദത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാജ്യസഭാംഗമായിരുന്ന ജോൺ ബ്രിട്ടാസിന് മുഖ്യമന്ത്രിയുടെ ചെവിയിലെങ്കിലും ഇക്കാര്യം ഒന്ന് പറയാമായിരുന്നല്ലോ. പുറമെ പറയാനുള്ള ബുദ്ധിമുട്ട് കാണും അദ്ദേഹത്തിന്. ചെവിയിലെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നല്ലോ. ഒന്നും പറയാതെ ഒപ്പിട്ട് കേന്ദ്ര സഹായവും വാങ്ങിച്ചിട്ട് ഇപ്പോൾ ഞങ്ങളുടെ തലയിലോട്ട് കേറണ്ട. ഞങ്ങളല്ല ഇത് ഒപ്പിട്ടത്. അതിന്റെ ഉത്തരവാദിത്തം അവർക്ക് തന്നെയാണ് എന്നും മന്ത്രി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !