അഭിമാന നിമിഷം പ്രധാന മന്ത്രിയുടെ അത്താഴ വിരുന്നിലേക്ക് രണ്ട് പ്രവാസി മലയാളി നഴ്‌സ്മാര്‍ക്കും ക്ഷണം

യുകെ:എല്ലാ വര്‍ഷവും എന്‍എച്എസ് വാര്‍ഷികം പ്രമാണിച്ചു പ്രധാനമന്ത്രി വിളിക്കുന്ന വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇത്തവണ രണ്ടു മലയാളി നഴ്‌സ്മാര്‍ക്കും ക്ഷണം.

നോര്‍വിച്ചില്‍ താമസിക്കുന്ന എരുമേലിക്കാരി ടെല്‍മ ജോസും ബാസില്‍ഡണ്‍ മലയാളിയായ ഷൈനി ബേസിലുമാണ് കഴിഞ്ഞ ദിവസം നടന്ന വിരുന്നിലേക്ക് നോമിനേഷനിലൂടെ ക്ഷണിക്കപ്പെട്ട മലയാളി നഴ്സുമാര്‍. ഇരുവരും രണ്ടു പതിറ്റാണ്ടോളമായി യുകെയില്‍ ജോലി ചെയ്യുന്ന മികവാണ് അവരെ ഈ വിരുന്നിലേക്ക് എത്തിച്ചതെന്ന് കണക്കാക്കപ്പെടുന്നു. 

നോര്‍വിച് ഹോസ്പിറ്റലില്‍ മേട്രണ്‍ ആയി ജോലി ചെയുന്ന ടെല്‍മ ജോസ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും ക്ഷണം എത്തുമ്പോഴാണ് തനിക്ക് നോമിനേഷനുള്ള വിവരം അറിയുന്നത്. സമാനമായിരുന്നു ബാസില്‍ഡനിലെ ഷൈനി ബേസിലിന്റെ അവസ്ഥയും. 

ഏതാനും മാസം മുന്‍പാണ് ഷൈനി മുന്‍കൈ എടുത്തു ബസില്‍ഡനില്‍ നൂറുകണക്കിന് മലയാളി നഴ്സുമാരെ ചേര്‍ത്ത് കേരള നേഴ്സസ് യൂണിറ്റ് ആരംഭിക്കുന്നത്. എങ്കിലും തൊഴിലിടത്തെ മികവ് തന്നെയാണ് ഷൈനിയെയും ഈ പ്രത്യേക വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി വിലയിരുത്തുന്നത്.

മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ മലയാളി നഴ്സുമാര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുളില്‍ സ്ഥാനം ഒഴിയുന്ന സ്റ്റര്‍മാര്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുക്കാന്‍ ആയത് ടെല്‍മയ്ക്കും ഷൈനിക്കും സമ്മാനിച്ചത് അവിസ്മരണീയ നിമിഷങ്ങളാണ്. ഷൈനി നമ്പര്‍ പത്തിലേക്ക് ബ്രിട്ടീഷ് ശൈലിയിലുള്ള ഡ്രെസ് കോഡ് തിരഞ്ഞെടുത്തപ്പോള്‍ ടെല്‍മ തനി നാടന്‍ മലയാളിയായി മഞ്ഞ നിറമുള്ള സാരിയുടുത്താണ് പ്രധാനമന്ത്രിയെ കാണാന്‍ എത്തിയത്. 

ടെല്‍മയ്ക്ക് വേണ്ടി ട്രസ്റ്റില്‍ നിന്നും നല്‍കിയ നോമിനേഷനിലും ഇന്ത്യയിലെ ഒരു കുഞ്ഞു ഗ്രാമത്തില്‍ നിന്നെത്തി ബ്രിട്ടനിലെ ഹോസ്പിറ്റലില്‍ മുതിര്‍ന്ന പോസ്റ്റില്‍ ജോലി ചെയുന്ന കാര്യം എടുത്തു പറഞ്ഞതും തന്റെ ഗ്രാമത്തിന്റെ നൈര്‍മല്യത്തിന്റെ  അടയാളമായി സാരിയില്‍ തന്നെ എത്താന്‍ കാരണമായി മാറിയിരിക്കാം.സൗദിയില്‍ നിന്നും മടങ്ങിയെത്തിയ നഴ്സിനെ കാത്തിരുന്നത് ഉന്നത പദവി

ഇംഗ്ലീഷ് രണ്ടാം ഭാഷ ആയിരുന്ന ടെല്‍മ ഇപ്പോള്‍ ബ്രിട്ടനിലെ രോഗികളുടെ മുന്നില്‍ മികച്ച ഒരു നഴ്സായി മാറിയിരിക്കുന്നത് ബ്രിട്ടന്റെ കൂടി അഭിമാനമാണ് എന്ന അടികുറിപ്പാണ് പ്രധാനമന്ത്രിയുടെ ഓഫിസിനെ തേടി എത്തിയത്. ജോലി സമയത്തിന് പകരവും ജോലി ചെയ്യാന്‍ സന്നദ്ധത കാണിക്കുന്ന അപൂര്‍വം ജീവനക്കാരില്‍ ഒരാളാണ് ടെല്‍മയെന്നും ട്രസ്റ്റിന്റെ വിലയിരുത്തല്‍ അവരുടെ കഠിനാധ്വാനത്തിനുള്ള സമ്മത പത്രമായി മാറുകയാണ്.

ഒരു രോഗിയെ കയ്യില്‍ കിട്ടിയാല്‍ അവര്‍ക്ക് ലഭ്യമാകാവുന്നതില്‍ ഏറ്റവും മികച്ച പരിചരണം നല്കാന്‍ ടെല്‍മ എടുക്കുന്ന എഫേര്‍ട്ട് എടുത്തു പറഞ്ഞാണ് ട്രസ്റ്റിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നത്. ടെല്‍മ ഏറ്റെടുക്കുന്ന ഏതു വെല്ലുവിളിയും പ്രതിസന്ധി അറിയാതെ ലക്ഷ്യത്തില്‍ എത്തുന്നു എന്നതും അവരുടെ പ്രത്യേക കഴിവായി ട്രസ്റ്റ് കണക്കാക്കുന്നു. സമ്മര്‍ദം ഉയരുന്ന ഘട്ടത്തിലും അതിനു കീഴ്‌പ്പെടാതെ ശാന്തയായി ആ സാഹചര്യം തരണം ചെയ്യാനും ടെല്‍മയ്ക്കുള്ള കഴിവ് മറ്റു ജോലിക്കാര്‍ക്കും മാതൃക ആണെന്നും ട്രസ്റ്റ് നല്‍കിയ കത്തില്‍ എടുത്തു പറയുന്നു. നമ്പര്‍ പത്തിലേക്കുള്ള അവരുടെ യാത്ര തികച്ചും അര്‍ഹതപ്പെട്ടത് തന്നെ എന്നാണ് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ നല്‍കിയിയിരിക്കുന്ന സാക്ഷ്യപത്രം.

എന്‍എച്എസില്‍ 2003ല്‍ ബാന്‍ഡ് അഞ്ചില്‍ തുടങ്ങിയ ടെല്‍മയിപ്പോള്‍ ബാന്‍ഡ് 8എ യിലാണ് എത്തി നില്‍ക്കുന്നത്. ജോലിക്ക് കയറി ആദ്യ പ്രൊമോഷന് 6 വര്‍ഷം കാത്തിരുന്ന ടെല്‍മ അടുത്ത സ്റ്റെപ്പിലേക്ക് എത്താന്‍ രണ്ടു വര്‍ഷമേ എടുത്തുള്ളൂ. ഇടക്കാലത്തു സൗദിയിലേക്ക് പോയ ടെല്‍മ ആറ് വര്‍ഷത്തിന് ശേഷം മടങ്ങി എത്തിയാണ് ഇപ്പോള്‍ ഉയര്‍ന്ന പദവി വരെ എത്തി നില്കുന്നത്. സൗദിയില്‍ നിന്നും മടങ്ങി എത്തുമ്പോള്‍ ടെല്‍മയെ കാത്തിരുന്നത് മേട്രണ്‍ - സൈറ്റ് മാനേജര്‍ പദവി ആയിരുന്നു. സൗദിയില്‍ നഴ്സിങ് സൂപ്പര്‍വൈസര്‍ ആയാണ് ആ സമയത്തു ജോലി ചെയ്തിരുന്നത്.സഹ പ്രവര്‍തകരുടെ ശബ്ദം; മിഡ്  സൗത്ത് എസക്‌സിലെ ഹോസ്പിറ്റല്‍ ഗവര്‍ണര്‍ പദവിയും

സൗത്ത് എസ്എക്‌സ് എന്‍എച്എസ് ട്രസ്റ്റില്‍ നിന്നുമാണ് ഷൈനി നമ്പര്‍ പത്തിലേക്ക് ഉള്ള സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ജോലിയില്‍ മികവ് കാട്ടുന്ന നഴ്സുമാരെ തിരഞ്ഞെടുത്തു വിരുന്നില്‍ ആദരിക്കുക എന്ന പതിവ് ഏറെക്കാലമായി ഉള്ളതിനാല്‍ ഈ യോഗത്തിലേക്ക് വിളിക്കപെടുന്നത് വലിയ ആദരവായാണ് രാജ്യത്തെ നഴ്സുമാര്‍ കരുതുന്നത്. എന്‍എച്എസ് നുവേണ്ടി നല്‍കിയ സേവനങ്ങളെ മാനിച്ചാണ് ഷൈനിക്കും ക്ഷണം ലഭിക്കുന്നത്. തികച്ചും അപ്രതീക്ഷിതമായി ലഭിച്ച നോമിനേഷന്‍ ഞെട്ടലോടെയാണ് ഷൈനിയും വായിച്ചു തീര്‍ത്തത്. നമ്പര്‍ പത്തില്‍ നിന്നും ഉടന്‍ വിരമിക്കുന്ന സ്റ്റര്‍മാറിനു ഒപ്പം വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടതില്‍ അതിയായ സന്തോഷമാണ് ഷൈനിയും പങ്കുവയ്ക്കുന്നത്. 

ഹോസ്പിറ്റല്‍ സ്റ്റാഫ് ഗവര്‍ണര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്ന ഷൈനി എല്ലായ്‌പ്പോഴും സഹപ്രവര്‍ത്തകരുടെ കാര്യങ്ങളില്‍ അവരുടെ ശബ്ദമായി മാറുന്നു എന്നത് പ്രത്യേകതയായി വിലയിരുത്തപ്പെടുകയായിരുന്നു. തന്റെ പരിശ്രമ ഫലമായി ജോലി സ്ഥലത്തു നടപ്പാക്കാന്‍ പറ്റുന്ന പരിഷ്‌കാരങ്ങളും മറ്റും ഷൈനിക്ക് പുതിയ ഉത്തരവാദിത്തങ്ങളാണ് സമ്മാനിക്കുന്നത്. തനിക്കും ഹോസ്പിറ്റലിനും ഈ നിമിഷം വിലപ്പെട്ടതാണെന്നും ഇത്ര വലിയ ആദരവിന് വിളിക്കപ്പെട്ടതില്‍ എന്നും സേവന സന്നദ്ധത ആയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !