പൊലിസുകാരെ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷത്തേക്ക് ശിക്ഷിച്ചു: ജയിലിൽ കഴിയുന്ന നിഷാദിനെ ജില്ലാ വൈസ് പ്രസിഡന്റാക്കി ഡിവൈഎഫ്ഐ,

പൊലിസുകാരെ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷത്തേക്ക് ശിക്ഷിച്ചു: ജയിലിൽ കഴിയുന്ന നിഷാദിനെ ജില്ലാ വൈസ് പ്രസിഡന്റാക്കി ഡിവൈഎഫ്ഐ,

കണ്ണൂര്‍: പൊലീസുകാരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട വികെ നിഷാദിനെ ജില്ലാ വൈസ് പ്രസിഡന്റാക്കി ഡിവൈഎഫ്‌ഐ.

തലശേരിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോഴാണ് ജയിലില്‍ കഴിയുന്ന നിഷാദിനെ വൈസ് പ്രസിഡന്റാക്കിയത്. ഇതേ കേസില്‍ ജയിലിലായ ടിസിവി നന്ദകുമാറിനെ നേരത്തെ ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷററായും തെരഞ്ഞെടുത്തിരുന്നു. 20 വര്‍ഷത്തേക്കാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയിലേക്ക് നിഷാദ് മത്സരിച്ചു ജയിച്ചെങ്കിലും ജയിലിലായതിനാല്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കാനായില്ല. സ്ഥാനാര്‍ഥി ജയിലിലായതോടെ നിഷാദിന്റെ ചിത്രവുമായിട്ടായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രചാരണം. ഇതിനിടെ നിരവധി തവണ നിഷാദിന് പരോള്‍ നല്‍കിയതും വിവാദമായിരുന്നു

നന്ദകുമാറിനെ ബ്ലോക്ക് ട്രഷററാക്കിയതിനെതിരെ വിമര്‍ശം ഉയര്‍ന്നപ്പോള്‍ വിശദീകരണവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. 'രാഷ്ട്രീയപ്രേരിതമായി ചുമത്തപ്പെട്ട കേസില്‍ വിചാരണക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്‌ഐ നേതാക്കളായ വി.കെ. നിഷാദും ടി.സി.വി. നന്ദകുമാറും ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. വിചാരണക്കോടതിയുടെ വിധിക്കെതിരായി നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

 സമരങ്ങളുള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചുമത്തപ്പെടുന്ന കള്ളക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നവരെയും ശിക്ഷിക്കപ്പെടുന്നവരെയും സംഘടനയില്‍നിന്നു മാറ്റി നിര്‍ത്തുന്ന സമീപനം ഒരു ഘട്ടത്തിലും ഡിവൈഎഫ്‌ഐ സ്വീകരിക്കാറില്ല' എന്നായിരുന്നു വിശദീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network