പ്രവാസി മലയാളി കെയർ ജീവനക്കാർക്ക് ആശ്വാസ വാർത്ത..!

യുകെ ; യുകെയിലെ കെയർ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ തൊഴിലാളികൾക്കും അതിൽ വലിയൊരു വിഭാഗമായ മലയാളികൾക്കും ആശ്വാസമാകുന്ന നീക്കമാണ് ആൻഡി ബേണം സർക്കാർ പരിഗണിക്കുന്നത്.

നിലവിൽ കെയർ മേഖലയിലുള്ള ജീവനക്കാരെ പുതിയ കർശന കുടിയേറ്റ നിയമങ്ങളിൽ നിന്ന് ഒഴിവാക്കുകയോ പ്രത്യേക ഇളവുകൾ നൽകുകയോ ചെയ്യുന്ന സാധ്യത സർക്കാർ പരിശോധിക്കുന്നതായി സൂചനകൾ പുറത്തു വരുന്നുണ്ട്.

സ്ഥിരതാമസത്തിനുള്ള (Indefinite Leave to Remain – ILR) യോഗ്യതാ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമാക്കുന്ന നിർദേശമാണ് നേരത്തെ കിയ സ്റ്റാമർ സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ ഈ മാറ്റം നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന കെയർ ജീവനക്കാർക്കും ബാധകമാക്കിയാൽ സാമൂഹിക പരിചരണ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക വ്യാപകമായി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് നിലവിലെ കെയർ ജീവനക്കാർക്ക് പ്രത്യേക ഇളവുകൾ നൽകുന്ന കാര്യം ആൻഡി ബേണം സർക്കാർ സജീവമായി പരിഗണിക്കുന്നത്.

ഇതിനിടെ സാമൂഹിക പരിചരണ മേഖലയെ സർക്കാർ ഏറ്റവും മുൻഗണന നൽകുന്ന വിഷയങ്ങളിലൊന്നായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെ ക്ഷാമം, ദീർഘകാല പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ച് അടുത്ത ആഴ്ച പ്രധാനമന്ത്രി ആൻഡി ബേണം പ്രത്യേക നയപ്രഖ്യാപനം നടത്തുമെന്നും ഡൗണിങ് സ്ട്രീറ്റ് അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കെയർ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് കുടിയേറ്റ നിയമങ്ങളിൽ പ്രത്യേക ഇളവ് നൽകുന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കുന്നതായുള്ള സൂചനകൾ പുറത്തുവന്നിരിക്കുന്നത്. യുകെയിലെ കെയർ മേഖലയിൽ വിദേശ തൊഴിലാളികളുടെ പങ്ക് നിർണായകമാണെന്ന് തൊഴിലുടമകളും കെയർ മേഖലയിലെ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

കർശന കുടിയേറ്റ നയങ്ങൾ നടപ്പായാൽ ജീവനക്കാരുടെ കുറവ് കൂടുതൽ രൂക്ഷമാകുമെന്നും മുതിർന്നവർക്കും രോഗികൾക്കും ലഭിക്കുന്ന പരിചരണ സേവനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കുടിയേറ്റ നിയമങ്ങളിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവിൽ ഇത് സർക്കാർ പരിഗണനയിലുള്ള നിർദേശമാണെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷമേ പുതിയ നിയമങ്ങളുടെ അന്തിമരൂപം വ്യക്തമാകുകയുള്ളൂ എന്നും സൂചനകൾ വ്യക്തമാക്കുന്നു. കെയർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമീപകാലത്ത് ജോലിയിൽ പ്രവേശിച്ച മലയാളി സമൂഹത്തിൽ ഉൾപ്പെടുന്നവരിൽ ഭൂരിഭാഗവും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !