തൃശ്ശൂർ: പൊലീസിനെ കണ്ട് കഞ്ചാവ് പൊതികൾ അടുപ്പിലിട്ട് യുവാവ്. എറിയാട് സ്വദേശി അഫ്സലാണ് കഞ്ചാവ് പൊതികൾ അടുപ്പിലെറിഞ്ഞത്.
കരിഞ്ഞ മണം വന്നതിനെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് അഫ്സലിനെ കയ്യോടെ പിടികൂടുകയായിരുന്നു. ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് അഫ്സലിന്റെ വീട്ടിലേക്ക് പൊലീസ് എത്തിയത്. പൊലീസിനെ കണ്ടപ്പോൾ കഞ്ചാവ് പൊതികൾ മറയ്ക്കുന്നതിന് വേണ്ടിയാണ് അടുപ്പിലേക്ക് ഇട്ടത്. അടുപ്പിൽ തീയുണ്ടായിരുന്നില്ല.എന്നാൽ കനൽ ഉണ്ടായിരുന്നു. കഞ്ചാവ് കരിഞ്ഞ് പ്രദേശമാകെ പുകയും മണവും പടർന്നു. അതോടെ പൊലീസിന് കാര്യം മനസിലായി.തുടർന്ന് അടുപ്പിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തുകയായിരുന്നു. തൊണ്ടിമുതലുൾപ്പെടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
നിരവധി ലഹരികേസുകളിലെ പ്രതിയാണ് പിടിയിലായിട്ടുള്ള അഫ്സൽ. പ്രധാനമായി കോളേജ്-സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നയാളാണ് അഫ്സൽ. ജുവനൈൽ ജസ്റ്റീസ് ആക്റ്റ് അടക്കം ചുമത്തി കേസെടുക്കാനുള്ള തീരുമാനത്തിലാണ് കൊടുങ്ങല്ലൂർ പൊലീസ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.