ജീവനക്കാരുടെ അശ്രദ്ധ ജീവനെടുത്തു: സ്വകാര്യ ബസിന്റെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം,

ജീവനക്കാരുടെ അശ്രദ്ധ ജീവനെടുത്തു: സ്വകാര്യ ബസിന്റെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം,

കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം... കഴിഞ്ഞ ദിവസം രാവിലെ കോഴിപ്പിള്ളി ഗവ. എല്‍പി സ്കൂളിന് സമീപമായിരുന്നു അപകടം സംഭവിച്ചത്.

സിസ്റ്റർ ഹെയ്സ്‌ലെറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്. വാഴക്കുളം-കോതമംഗലം റൂട്ടില്‍ സർവീസ് നടത്തുന്ന 'റെജിമോൻ' എന്ന ബസിലാണ് അപകടം സംഭവിച്ചത്.

രാവിലെ ബസില്‍ അമിതമായി യാത്രക്കാരുണ്ടായിരുന്നതിനാല്‍ സിസ്റ്റർ ഹെയ്സ്‌ലെറ്റ് വാതിലിനരികിലാണ് നിന്നിരുന്നത്. ബസ് ഒരു വളവു തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയും, തുറന്നുകിടന്ന മുൻവാതിലിലൂടെ സിസ്റ്റർ റോഡിലേക്ക് തലയിടിച്ച്‌ വീഴുകയുമായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തെത്തുടർന്ന് ബസ് കസ്റ്റഡിയിലെടുത്ത പോലീസ്, ജീവനക്കാർക്കെതിരെ കേസെടുത്തു. ഡ്രൈവർ നിയന്ത്രിക്കേണ്ട ഹൈഡ്രോളിക് വാതില്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി.

വീഴ്ച വരുത്തിയ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശുപാർശ നല്‍കുമെന്നും ജോയിന്റ് ആർടിഒ അറിയിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network