ബ്രൂക്ക്‌വാട്ടർ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലുള്ള ബ്രൂക്ക്‌വാട്ടറിൽ (Brookwater) ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.
കുറച്ചു മാസങ്ങൾക്കു മുൻപ് കാനഡയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സാരഥ് മോഹൻദാസ് (37) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ആഗസ്റ്റ് പാർക്ക്‌വേയിൽ മഗ്നോളിയ ഡ്രൈവിന് സമീപം ജൂലൈ 19 ഞായറാഴ്ച പുലർച്ചെ 1.30-ഓടെയായിരുന്നു അപകടം. സാരഥ് സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിക്കുകയായിരുന്നു.
സംഭവസ്ഥലത്തു വെച്ചുതന്നെ അദ്ദേഹം മരണപ്പെട്ടതായി ക്വീൻസ്‌ലാന്റ് പോലീസ് സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമാകുന്നതിനായി പോലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
അപകട സമയത്ത് ഇതുവഴി കടന്നുപോയ സാക്ഷികളിൽ നിന്നോ ഡാഷ്‌ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരിൽ നിന്നോ പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. സാരഥിന്റെ പെട്ടെന്നുള്ള വേർപാടിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വലിയ ആഘാതത്തിലാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.