പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ രണ്ട് മരണം; ആറ് പേര്‍ക്ക് ഷിഗെല്ല 12 പേര്‍ക്ക് ഡെങ്കിപ്പനി,

പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ രണ്ട് മരണം; ആറ് പേര്‍ക്ക് ഷിഗെല്ല 12 പേര്‍ക്ക് ഡെങ്കിപ്പനി,

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച്‌ രണ്ട് പേർ കൂടി മരിച്ചു. കണ്ണൂരാണ് എലിപ്പനി മൂലം രണ്ട് മരണം റിപ്പോർട്ട് ചെയ്തത്.

9 പേർക്ക് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചു. അതിനിടെ, സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് നാല് പേർക്കും മലപ്പുറത്ത് രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ഈ മാസം ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 197 ആയി. 12 പേർക്ക് ഡെങ്കിപ്പനിയും എട്ട് പേർക്ക് മലേറിയയും ഇന്നലെ സ്ഥിരീകരിച്ചു.

 അതേസമയം സംസ്ഥാനത്ത് പനി ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. 11,776 പേരാണ് ഇന്നലെ സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയത്.

മഴക്കാലരോഗങ്ങള്‍ പിടിപെടാതിരിക്കാൻ സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ വീടിന് ചുറ്റും വെള്ളം കെട്ടിനില്‍ക്കാൻ അനുവദിക്കരുത്. വെള്ളം നിറയ്ക്കുന്ന പാത്രങ്ങള്‍ മൂടിവയ്ക്കുക. ഡെങ്കിപ്പനി പ്രതിരോധത്തിനായി പ്രത്യേകിച്ച്‌ പകല്‍ സമയത്ത് കൊതുക് സംരക്ഷണം ഉപയോഗിക്കുക.

തിളപ്പിച്ചതോ ഫില്‍ട്ടർ ചെയ്തതോ ആയ വെള്ളം കുടിക്കുക. കനത്ത മഴക്കാലത്ത് റോഡരികിലെ ഭക്ഷണം ഒഴിവാക്കുക.കൂടുതല്‍ തവണ കൈ കഴുകുക, പ്രത്യേകിച്ച്‌ ഭക്ഷണം കഴിക്കുന്നതിന് മുമ്പ്.മുറികള്‍ വായുസഞ്ചാരമുള്ളതാക്കുക, പനിയുള്ളപ്പോള്‍ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network