അതിവേഗ നീക്കം: എന്‍.ഡി.എ കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു, ജനവിധിയെ അട്ടിമറിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,

തിരുവനന്തപുരം: സാങ്കേതികത്വങ്ങളുടെ മറപിടിച്ചോ രാഷ്ട്രീയ നാടകങ്ങളിലൂടെയോ ജനവിധിയെ അട്ടിമറിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

ഈശ്വരന്റെ നാമത്തില്‍, ജനാധിപത്യത്തിന് വിജയമെന്നും രാജീവ് ചന്ദ്രശേഖരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന്, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 19 ബി.ജെ.പി/എന്‍.ഡി.എ കൗണ്‍സിലര്‍മാര്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 

ചില സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ വിജയം അസാധുവാക്കാനും ജനവികാരം അട്ടിമറിക്കാനുമായിരുന്നു അവിശ്വാസികളായ സി.പി.എം ശ്രമിച്ചത്. അവര്‍ ചെയ്ത തെറ്റെന്താണ്?. സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, ദൈവങ്ങളുടെയും ഭാരതമാതാവിന്റെയും നാമങ്ങള്‍ അഭിമാനത്തോടെ വിളിച്ചു ചൊല്ലി എന്നത് മാത്രം.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പുറത്താക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢാലോചനയാണ് കോടതി വിധിയിലൂടെ പരാജയപ്പെട്ടത് കാലഹരണപ്പെട്ട തങ്ങളുടെ പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയത്തെയും കേരളജനത ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞിട്ടും സി.പി.എം ഇനിയും ഒരു പാഠവും പഠിച്ചിട്ടില്ല. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്ന കാര്യത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും 'രണ്ടല്ല, ഒന്നാണ്'. 

ഇത്തരം വിലകുറഞ്ഞ നാടകങ്ങളിലൂടെയോ തന്ത്രങ്ങളിലൂടെയോ ബി.ജെ.പി/എന്‍.ഡി.എയുടെ ശ്രദ്ധ തിരിക്കാമെന്ന് ആരും മോഹിക്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !