പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ ഒരുകൂട്ടം മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സൗജന്യയാത്ര സംബന്ധിച്ചാണ് പുതിയ വ്യാജ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ലെന്ന്' സംസ്ഥാന സെക്രട്ടറി പ്രസ്താവന നടത്തിയെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത്.

 കെഎസ്ആര്‍ടിസി ബസുകളില്‍ എവിടേക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന വാഗ്ദാനം മറന്ന് ഓര്‍ഡിനറിയില്‍ മാത്രമായി സൗജന്യയാത്ര ചുരുക്കിയതും ഓര്‍ഡിനറി ബസ് സര്‍വീസ് പരിമിതമായതിനാല്‍ ഭൂരിപക്ഷം സ്ത്രീകള്‍ക്കും സൗജന്യ യാത്ര സൗകര്യം ലഭ്യമല്ലാത്തതും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിപിഎമ്മിനെതിരെ

വ്യാജ പ്രചരണം നടത്തി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network