തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പുനല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി വിഡി സതീശന് സഞ്ചരിക്കുന്ന ബസിന്റെ സാരഥിയാകുന്നത് പെരുമ്പാവൂര്‍ ഡിപ്പോയിലെ ഷീല.
കെഎസ്ആര്‍ടിസിയില്‍ പിഎസ് സി വഴി നിയമിക്കപ്പെട്ട ആദ്യവനിതാ ഡ്രൈവറാണ് കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടില്‍ വിപി ഷീല പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷയ്ക്കും സൗകര്യത്തിനും പുതിയ മുഖം നല്കുന്ന പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഡ്രൈവറായി നിയോഗിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഷീല. വലിയൊരു ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഈ സുപ്രധാന വേളയില്‍ സര്‍ക്കാര്‍ എന്നെ മറക്കാതെ ഈ ദൗത്യം ഏല്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്നാണ് ഷീല പറഞ്ഞുപുരുഷാന്മാര് മാത്രമുള്ള മേഖലയിലേക്ക് 13 വര്‍ഷം മുന്‍പാണ് ഷീല കടന്നുവരുന്നത്. തന്റേതായ കഠിനാധ്വാനം കൊണ്ട് കെ.എസ്.ആര്.ടി.സിയുടെ ചരിത്രത്തില്‍ സ്വന്തം പേര് ചേര്‍ത്തുവെച്ച ഷീലയ്ക്ക് വലിയ വാഹനങ്ങള്‍ ഓടിക്കുന്നത് പുത്തരിയല്ല. നേരത്തെ പല ഡിപ്പോകളിലായി ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ഓടിച്ചിട്ടുണ്ട്അഭിമാന നിമിഷം: ഞാനൊരു സാധാരണ ഡ്രൈവറാണ്', യാത്രയില്‍ മുഖ്യമന്ത്രിയും, ഷീല ബസ് ഓടിക്കുക ചരിത്രത്തിലേക്ക്;
0
തിങ്കളാഴ്ച, ജൂൺ 15, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.