തിരുവനന്തപുരം: ഹസീന ബീവി കൊലക്കേസിലെ പ്രതി സുരേഷ് മരിച്ച നിലയില്‍ ചിദംബരം റെയിവേ സ്റ്റഷനിലാണ് കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ് ട്രെയിൻ കയറി പോയത്.
കൈയിലുണ്ടായിരുന്ന ഒരു മൊബൈല്‍ കിള്ളിപാലത്ത് കടയില്‍ വിറ്റു. കരമന ഭാഗത്തായിരുന്നു ഈ ഫോണിന്റെ ലൊക്കേഷൻ കാണിച്ചിരുന്നത്. അന്വേഷണത്തില്‍ ഈ ഫോണ്‍ ഇദ്ദേഹം വിറ്റുവെന്നും പൊലീസ് കണ്ടെത്തി. കാറുമായി ബാലരാമപുരത്തെത്തിയ പ്രതി, കാർ അവിടെ ഉപേക്ഷിച്ച് ട്രെയിനില്‍ കടന്നുകളയുകയായിരുന്നു. ചിദംബരം ഭാഗത്ത് ഒരാള്‍ ട്രെയിൻ തട്ടി മരിച്ചത്റെയില്വേ പൊലീസിന് വിവരം ലഭിക്കുകയും പരിശോധനയില്‍ സുരേഷിന്റെ തിരിച്ചറിയല്‍ കാർഡും മൊബൈല്‍ ഫോണും ലഭിച്ചു. ഇതുവഴി അഡ്രസ് ലഭിച്ചു. ഫോട്ടോ ബന്ധുക്കളെ കാണിച്ചതോടെയാണ് മരിച്ചത് സുരേഷാണെന്ന് സ്ഥിരീകരിച്ചത്. ആത്മഹത്യയാണോ മറ്റെന്തെങ്കിലുമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു.നാലാഞ്ചിറ ഹസീന ബീവി കൊലപാതകം: പ്രതി സുരേഷിനെ ചിദംബരത്ത് മരിച്ച നിലയില്‍ കണ്ടെത്തി,
0
വ്യാഴാഴ്ച, ജൂൺ 04, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.