മരണസഖ്യ ഉയരുന്നു: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് ഈ മാസം നാലാമത്തേത്,

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് ചിറ്റൂര്‍ പെരുമാട്ടി സ്വദേശി ഗീത(45)യാണ് മരിച്ചത്. അങ്കണവാടി ജീവനക്കാരിയാണ്. ഈ വര്‍ഷം പാലക്കാട്ടെ ആറാം ഡെങ്കിപ്പനി മരണമാണിത്.

കഴിഞ്ഞ നാലു ദിവസമായി പനി ബാധിതയായിരുന്നു. സാധാരണ പനിയാണെന്ന ധാരണയില്‍ കഴിയുകയായിരുന്നു. എന്നാല്‍ പനി ഗുരുതരമായതോടെ, ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഡെങ്കിയാണെന്ന് സ്ഥീരീകരിച്ചത്.

ഈ മാസം നാലു പേരാണ് ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് ജില്ലയില്‍ മരിച്ചത്. കഴിഞ്ഞ മാസം രണ്ടുപേരും മരിച്ചിരുന്നു. പാലക്കാട്ടെ മണ്ണാര്‍ക്കാട് മേഖലയിലാണ് നേരത്തെ ഡങ്കിപ്പനി പടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജില്ലയുടെ മറ്റു ഭാഗത്തേക്കും ഡെങ്കിപ്പനി പടരുന്നതായാണ് റിപ്പോര്‍ട്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !