ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് അടച്ചു, ജലസംഭരണികള്‍ ശുചീകരിക്കുന്നു,

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് അടച്ചു, ജലസംഭരണികള്‍ ശുചീകരിക്കുന്നു,

കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റല്‍ വിദ്യാർത്ഥികള്‍ക്കിടയില്‍ ഛർദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോളേജിന് താത്ക്കാലിക അവധി പ്രഖ്യാപിച്ചു.

ഹോസ്റ്റലില്‍ താമസിക്കുന്ന ഏകദേശം 25 വിദ്യാർത്ഥികള്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്. രോഗബാധിതരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണെങ്കിലും ആണ്‍കുട്ടികള്‍ക്കും സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഹോസ്റ്റല്‍ വിദ്യാർത്ഥികള്‍ക്ക് വയറിളക്കം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോളേജ് കാമ്പസിലെ ജലസംഭരണികള്‍ ശുചീകരിച്ച്‌ ക്ലോറിനേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവിഭാഗം നിർദേശിച്ചിട്ടുണ്ട്.

കോളേജ് കാമ്പസിലെ ജല സംഭരണികളില്‍ നിന്നുള്ള വെള്ളമാണ് ഹോസ്റ്റലിലെ വിദ്യാർത്ഥികള്‍ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നത്. ഈ വെള്ളത്തില്‍ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കാമ്പസിലെ എല്ലാ ജല സംഭരണികളും ശുചീകരിച്ച്‌ അണുനശീകരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചതായി കോളേജ് അധികൃതർ അറിയിച്ചു. വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

കോളേജ് ജൂണ്‍ 25 വരെ അടച്ചിടും. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. പരീക്ഷ എഴുതാനോ മറ്റ് അത്യാവശ്യ ആവശ്യങ്ങള്‍ക്കോ മാത്രം കോളേജില്‍ തുടരുന്നവർക്ക് പ്രത്യേക ജലവിതരണ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

 ജലസംഭരണികള്‍ ശുചീകരിക്കുന്നതിനാലാണ് കോളേജിന് അവധി നല്‍കിയതെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network