ഇങ്ങാലക്കുട: സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവറെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി.
കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി പറമ്പിക്കാട്ടിൽ വീട്ടിൽ സുധീഷ് (34) ആണ് അറസ്റ്റിലായത്. ഇയാൾ മുകുന്ദപുരം പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവറാണ്.ജൂൺ 5-ാം തിയ്യതി കോണത്തുകുന്ന് പുഞ്ചപറമ്പിൽ നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതി വലയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്-ന്റെ നേതൃത്വത്തിലുള്ള റൂറൽ ഡാൻസാഫ് (DANSAF) സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർ തന്നെ ഇത്തരം ലഹരി മാഫിയകളുടെ ഭാഗമാകുന്നത് ഞെട്ടിക്കുന്നതാണ്. പ്രതിക്കെതിരെ സാധാരണ ലഹരിവിരുദ്ധ നിയമങ്ങൾക്ക് പുറമെ, ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ 'സെക്ഷൻ 77' കൂടി ചുമത്തും. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്-ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദിലീഷ് ടി, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീലാൽ, അഭിലാഷ് ജി എസ് ഐ ഷാബു , എസ് സിപിഒമാരായ അർജുൻ , സിജു ഡാൻ സാഫ് അംഗങ്ങളായ ജി എസ് ഐ ജയകൃഷ്ണൻ , ജീവൻ ഇ എസ്, , എസ് സിപിഒ ഷിന്റൊ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.