കൊച്ചി: നഗരത്തിൽ ഇരുപത്തിനാലുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസിൽ പ്രതി പിടിയിൽ.
കൊല്ലം സ്വദേശിയായ ഫിറോസിനെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.തട്ടിക്കൊണ്ടുപോയ ശേഷം കാറിൽവെച്ച് മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ പ്രതി, ഇത് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.പീഡനത്തിന് ശേഷം യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പിടിയിലായ ഫിറോസ് മുൻപ് പോക്‌സോ അടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് സൂചന. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.