പാലാ സെൻ്റ് തോമസ് കോളജിൽ മെഗാ യോഗ ദിനാഘോഷം

പാലാ സെൻ്റ് തോമസ് കോളജിൽ മെഗാ യോഗ ദിനാഘോഷം

പാലാ:  യോഗയുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിൻ്റെ ഗുണങ്ങളെക്കുറിച്ചും പുതു തലമുറയെ ബോധവാൻമാരാക്കുക എന്ന ഉദ്ദേശ്യത്തോടെ പാലാ സെന്റ് തോമസ് കോളജിലെ എൻ എസ് എസ് എൻസിസി നേവൽ , ആർമി യൂണിറ്റുകളുടെ  നേതൃത്വത്തിൽ  ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

വർദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും യോഗ പരിശീലനം  ജീവിത ശൈലിയാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന്  കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ. ടോജി തോമസ് അധ്യക്ഷപ്രസംഗം ത്തിൽ 

അഭിപ്രായപ്പെട്ടു ആന്തരിക സമാധാനത്തിനും ആരോഗ്യത്തിനും നല്ല മനുഷ്യരായി ജീവിക്കാനുമുള്ള ഒരു ജീവിത ക്രമമാണ് യോഗയെന്ന്  ദേശീയ യോഗ മെഡലിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഭാഗ്യലക്ഷ്മി ബാലകൃഷ്ണൻ യോഗ ദിന സന്ദേശം നൽകി കൊണ്ട് അഭിപ്രായപ്പെട്ടു.

പ്രസ്തുത യോഗത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ.സാൽവിൻ തോമസ് കാപ്പിലിപറമ്പിൽ

 എൻസിസി നേവൽ വിംങ് യൂണിറ്റ്  ANO Sub Lt. Dr അനീഷ് സിറിയക് , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ആൻ്റോ മാത്യൂ എൻസിസി ആർമി വിങ് യൂണിറ്റ്  ANO ക്യാപ്റ്റൻ.ടോജോ ജോസഫ്

എൻസിസി കേഡറ്റുകളായ  *CC  ജയിൻ ടോമി,   പി എം ബാസ്റ്റിൻ, ജോൺ സജി* എന്നിവർ യോഗയുടെ ഗുണങ്ങളെക്കുറിച്ചും യോഗ ഒരു ജീവിത ശൈലിയാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. 

യോഗ ദിനാഘോഷങ്ങളുടെ ഔപചാരിക ഉത്ഘാടനത്തിന് ശേഷം ദേശീയ യോഗ മെഡലിസ്റ്റിറ്റ്‌ ഭാഗ്യലക്ഷ്മി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ യോഗയുടെ ശാസ്ത്രീയമായ ഗുണങ്ങളെക്കുറിച്ച് ക്ലാസ്സും തുടർന്ന് യോഗ പരിശീലനവും നൽകി.

ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും മാനസിക സംഘർഷം കുറക്കാനും ഏകാഗ്രതയും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനും സ്വഭാവ-വ്യക്തിത്വ രൂപീകരണത്തിനും യോഗാ പരിശീലനം വിദ്യാർത്ഥികളെ ഏറെ സഹായിക്കുന്നു എന്ന സന്ദേശം പൊതു സമൂഹമായി പങ്കുവയ്ക്കാനും യോഗ ദിന   പരിപാടികൾ സഹായിച്ചു.  

കോളജിലെ അധ്യാപകരുടെയും എൻസിസി  കേഡറ്റുകളുടെയും എൻ എസ് എസ് അംഗങ്ങളുടെയും കോളജിലെ  400 -ൽ അധികം വിദ്യാർത്ഥികളുടെയും സജീവമായ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network