സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: നിപ്പബാധയിൽ സർക്കാരിന്റെ ഏകോപനമില്ലായ്മ തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

ഉത്തരവാദിത്തപ്പെട്ടവർക്ക് ആശയക്കുഴപ്പം ഉണ്ട്. ഒറ്റക്കെട്ടായി നിപ്പയെ പ്രതിരോധിക്കാൻ നേതൃത്വം നൽകേണ്ട മന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും ഏകോപനമില്ലാതെയാണ് പ്രവർത്തിക്കുന്നത്. പ്രസ്താവനകളിൽ അത് വ്യക്തമാണ്. മുൻപ് നിപ്പ ബാധയുണ്ടായപ്പോൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതുപോലെ ചെയ്യാൻ എൽഡിഎഫ് ഇല്ല. രോഗത്തെ പ്രതിരോധിക്കാന്‍ എല്ലാ സഹകരണവും ഉണ്ടാകും.

എൽഡിഎഫ് ഭരണത്തിലായിരുന്നപ്പോൾ നിപ്പ ബാധിച്ച കോഴിക്കോട് ക്യാംപ് ചെയ്താണ് ആരോഗ്യമന്ത്രി പ്രവർത്തനം ഏകോപിപ്പിച്ചത്. രോഗം പടരാതിരിക്കാൻ ഏകോപനം പ്രധാനപ്പെട്ടതാണ്. യുഡിഎഫ് ഭരണത്തിൽ അത്തരമൊരു ജാഗ്രത കാണാനില്ല. നിപ്പ കൺട്രോൾ റൂമിൽനിന്ന് ജനപ്രതിനിധികൾ അകന്നു നിൽക്കണം എന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. ജനപ്രതിനിധികളെ പങ്കാളികളാക്കിയാണ് മുൻപ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നത്. 

നിപ്പ ബാധയുള്ളപ്പോഴാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത്. ഈ ഘട്ടത്തിൽ സാധാരണ മാറ്റമുണ്ടാകാറില്ല. മികച്ച സംവിധാനത്തെ തകർക്കാൻ പുതിയ സർക്കാർ ശ്രമിച്ചപ്പോൾ ഡയറക്ടർ അതിനു കൂട്ടുനിന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം ഉണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !