സൂറത്ത്: ഗുജറാത്ത് – മഹാരാഷ്ട്ര ദേശീയപാതയിലുണ്ടായ ദാരുണമായ ബസ് അപകടത്തില്‍ ഏഴുപേര്‍ മരിച്ചു.
മഹാരാഷ്ട്ര റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (എം.എസ്.ആര്.ടി.സി) രണ്ട് ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് ഒരു ബസിന് തീപിടിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. ദേശീയപാത 53-ല്‍ ഉവ ഗ്രാമത്തിന് സമീപം നടന്ന അപകടത്തില്‍ നാല്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ എം.എസ്.ആര്.ടി.സി ജീവനക്കാരും ഉള്‍പ്പെടുന്നു.സൂറത്തില്‍ നിന്ന് ദൂലേയിലേക്ക് പോയ ബസും, മഹാരാഷ്ട്രയിലെ ചാലിസ്ഗാവില്‍ നിന്ന് സൂറത്തിലേക്ക് വരികയായിരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന ബസ് ആദ്യം നിയന്ത്രണം വിട്ട് ഒരു ട്രാക്ടറില്‍ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലെ ഡിവൈഡറും തകര്‍ത്ത് എതിര്‍ദിശയില്‍ വരികയായിരുന്ന രണ്ടാമത്തെ ബസിലേക്ക് ഇടിച്ചുകയറി.
ഇടിയുടെ ആഘാതത്തില്‍ രണ്ടാമത്തെ ബസ് റോഡരികിലെ താഴ്ചയിലേക്ക് തലകീഴായി മറിയുകയും തൊട്ടുപിന്നാലെ തീപിടിക്കുകയുമായിരുന്നെന്ന് സൂറത്ത് പൊലീസ് സൂപ്രണ്ട് രാജേഷ് ഘാതിയ വ്യക്തമാക്കി.സംഭവസ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സും പ്രദേശവാസികളും ചേര്‍ന്നാണ് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തെ ബര്‍ദോളി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര ഗതാഗതമന്ത്രി പ്രതാപ് സര്‍നായിക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം നല്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.