അർദ്ധ വാർഷിക സെനറ്റ് സമ്മേളനം നടത്തപ്പെട്ടു

കുറവിലങ്ങാട് : പാലാ രൂപത യുവജന പ്രസ്ഥാനമായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് 2026 അർദ്ധ വാർഷിക സെനറ്റ് സമ്മേളനം മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന പള്ളിയിൽ വെച്ച് നടത്തപ്പെട്ടു.

രൂപത പ്രസിഡന്റ്‌ മിജോ ജോയി കുന്നത്താനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിന് ഇന്റർ ചർച്ച് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി & സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറിയുമായ റവ. ഫാ. സിറിൽ തയ്യിൽ ഉദ്ഘാടനം നിർവഹിച്ചു. പാലാ രൂപത വികാരി ജനറാൾ വെരി റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിന് എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി അമുഖ പ്രഭാഷണം നടത്തി. 

എസ് എം വൈ എം കുറവിലങ്ങാട് ഫൊറോന & യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ, എസ് എം വൈ എം രൂപത ജനറൽ സെക്രട്ടറി സോന എ മാത്യു, എസ് എം വൈ എം രൂപത വൈസ് പ്രസിഡന്റ്‌ റേയ്ച്ചൽ മേരി ചാൾസ്, എസ് എം വൈ എം കുറവിലങ്ങാട് യൂണിറ്റ് പ്രസിഡന്റ്‌ അലൻ ജോബ്, എസ് എം വൈ എം ഫൊറോന പ്രസിഡന്റ്‌ ജോർജ് കുര്യൻ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. രൂപതയിലെ ഇരുപത് ഫൊറോനകളിൽ നിന്നും ഭാരവാഹികൾ എത്തിചേരുകയും ആറ് മാസത്തെ റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്യ്തു. 

രൂപത ജോയിന്റ് ഡയറക്ടർ സി. നവീന സി എം സി, ആനിമേറ്റർ സി. ആൻസ് എസ് എച്ച്, രൂപത സമിതി അംഗങ്ങളായ എബിൻ തോമസ്, റിയ സാബു, ജോസ് ചാൾസ്,റോബിൻ റ്റി ജോസ്, സാം സണ്ണി, സിജോ ജോസ്, ജെസ്സലെറ്റ്‌ മാത്യു, അൽഫോൻസാ ജോസഫ്, മഞ്ജു തോമസ്, ആൽബർട്ട് സ്കറിയ, മനു ജോർജ്, സക്കറിയാസ് ജെയിംസ്, അലൻ ജോർജ്, അലീന റോബിൻസ്, ജോർജിൻ ജോസ്, കുറവിലങ്ങാട് യൂണിറ്റ് & ഫൊറോന ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !