ലണ്ടൻ :പ്രണയത്തിൽ നിന്ന് പിന്മാറാൻ കുടുംബം നിരന്തരം ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്നതിനെ തുടർന്ന് സഹോദരൻ കൊലപ്പെടുത്തിയ സമൈറ നസീറിന്റെ ജീവിതം, 21 വർഷത്തിന് ശേഷവും ബ്രിട്ടനിൽ നടുക്കമായി അവശേഷിക്കുകയാണ്.
കുടുംബത്തിൽ നിന്ന് ആദ്യമായി ഡിഗ്രി കരസ്ഥമാക്കിയ വ്യക്തിയെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെയായിരുന്നു സമൈറ, തേംസ് വാലി സർവകലാശാലയിൽ നിന്ന് ട്രാവൽ ആൻഡ് ടൂറിസത്തിൽ ഹോണേഴ്സ് ബിഎ ബിരുദം പൂർത്തിയാക്കിയത്. ബിരുദധാരിയെന്ന നിലയിൽ കറുത്ത ഗൗൺ അണിഞ്ഞുനിൽക്കുന്ന ചിത്രം തന്നെയായിരുന്നു സമൈറയുടെ ജീവനോടെയുള്ള അവസാന ചിത്രം.25 വയസ്സുകാരിയായ സമൈറ, ലണ്ടനിലെ സൗത്താളിലുള്ള വീട്ടിൽവച്ച് സഹോദരൻ അസ്ഹർ നസീറിന്റെ കുത്തേറ്റ് മരിക്കുമ്പോൾ അമ്മ ഇർഷാദ് ബീഗം സമീപത്തുണ്ടായിരുന്നു. മകളെ ആക്രമിക്കുന്ന മകനെ തടയാൻ ശ്രമിക്കാതെ നിന്ന ആ അമ്മയുടെ ക്രൂരത ഇന്നും ബ്രിട്ടനിലെ കുറ്റകൃത്യ ചരിത്രത്തിലെ ചോരപുരണ്ട അധ്യായങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.നിങ്ങൾ ഇനി എന്റെ അമ്മയല്ല’ വീട്ടിൽ ആക്രമണം നടക്കുമെന്ന് മനസ്സിലായതോടെ സമൈറ നിലവിളിച്ചുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ മുടിയിൽ പിടിച്ചുവലിച്ച് സഹോദരൻ ആ ശ്രമം അവസാനിപ്പിച്ചു. ‘രക്ഷിക്കൂ’ എന്ന സമൈറയുടെ നിലവിളി അയൽവാസികൾ കേട്ടിരുന്നു. ‘നിങ്ങൾ ഇനി എന്റെ അമ്മയല്ല’ എന്നതായിരുന്നു സമൈറയുടെ അവസാന വാക്കുകളെന്നാണ് റിപ്പോർട്ട്.
നിലത്തിട്ട് സിൽക്ക് സ്കാർഫ് ഉപയോഗിച്ച് ബന്ധിച്ചശേഷമാണ് സമൈറയെ സഹോദരൻ കൊലപ്പെടുത്തിയത്. അച്ഛനും ഒരു ബന്ധുവും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ക്രൂരകൃത്യത്തിന് സാക്ഷികളായി.വിവാഹത്തിനായി അനുമതി തേടി, പ്രണയത്തെ എതിർത്ത് കുടുംബം സഹോദരന്റെ റിക്രൂട്ട്മെന്റ് സ്ഥാപനത്തിൽ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന സമൈറ, യുകെയിലെത്തിയ അഫ്ഗാൻ അഭയാർഥിയായ സൽമാൻ മുഹമ്മദുമായി പ്രണയത്തിലായിരുന്നു. ആറുവർഷത്തോളം രഹസ്യമായി തുടർന്ന പ്രണയത്തെക്കുറിച്ച് 2005 മാർച്ചിലാണ് മാതാപിതാക്കളെ അറിയിക്കുകയും വിവാഹത്തിന് അനുമതി തേടുകയും ചെയ്തത്.
കൊലപാതകം നടന്ന ദിവസം സൽമാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അമ്മ ഇർഷാദ് ബീഗം സമൈറയെ പ്രേരിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളിലുണ്ട്. എന്നാൽ സമൈറ പിന്മാറാൻ വിസമ്മതിച്ചതോടെ കുടുംബത്തിന്റെ ‘ബഹുമാനം’ വീണ്ടെടുക്കാനുള്ള ഏക മാർഗം സമൈറയുടെ ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുടുംബം തീരുമാനിച്ചെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.