സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്ന യക്ഷിക്കഥകൾ,ഒരു സമയത്ത് പ്രേക്ഷകരുടെ ഞരമ്പുകളിൽ ഭയത്തിന്റെ മിന്നൽ പായിച്ച, രാത്രികളെ പോലും പേടിയുടെ തണുപ്പിൽ മരവിപ്പിച്ച ആ യക്ഷി കഥകളുടെ ലോകം ഒരിക്കൽ കൂടി മലയാളികൾക്ക് മുന്നിൽ വെള്ളിത്തിരയിലേക്ക് എത്തുന്നു.
കഴിഞ്ഞദിവസം പുറത്തിറങ്ങിയ അരൂപിയുടെ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ട്രെൻഡ് ആയി മാറിയിരിക്കുന്നത്. നിലവിൽ എങ്ങും ഇപ്പോൾ പഴയ യക്ഷി കഥകളുടെയും, ഭയപ്പെടുത്തിയ പ്രേത സിനിമകളുടെയും ചർച്ചകളാണ്.പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് നിർമ്മിച്ച്, അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അരൂപി'യുടെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ചർച്ചകളിൽ സജീവമാണ്. ഒരു ഹൊറർ പശ്ചാത്തലത്തിൽ പുത്തൻ സാങ്കേതിവിദ്യയുടെ എല്ലാ മികവോടെയും ഒരുക്കിയ ട്രെയിലർ ചിത്രത്തിൻറെ ഹൈപ്പ് വാനോളം ഉയർത്തിയിരിക്കുന്നു. ഒരു ഗംഭീര ഓഡിയോ വിഷവുൽ ട്രീറ്റ് പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.
വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു. സിന്ധു വർമ്മ, അഭിലാഷ് വാരിയർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ.കെ. വിജുബാൽ, നെബു എബ്രഹാം, വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആൻറണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്ട, സംഗീത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രദീപ് രാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അഭിലാഷ് വാരിയറാണ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതസംവിധാനം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്.ഹരി ശങ്കർ പാടിയ ഒരു മനോഹര ഗാനം ചിത്രത്തിലുണ്ട്. മ്യൂസിക് മോജോവിലൂടെ പ്രശസ്തയായ ഭദ്ര റെജിൻ ഒരു ഗാനം ചിത്രത്തിൽ പാടിയിട്ട് ഉണ്ട്.ഛായാഗ്രഹണം അമൻ നിർവഹിക്കുമ്പോൾ, എഡിറ്റിംഗ് വി.ടി. വിനീത് കൈകാര്യം ചെയ്യുന്നു. കലാസംവിധാനം മഹേഷ് ശ്രീധറിന്റേതാണ്.ഓഡിയോഗ്രാഫി : എം ആർ രാജാകൃഷ്ണൻ,കലാസംവിധാനം: മഹേഷ് ശ്രീധർ,
വസ്ത്രാലങ്കാരം: ഷാജി കുനൻമാവ്,മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ,പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി. മേനോൻ, സ്റ്റുഡിയോ: സപ്ത, പോസ്റ്റർ ഡിസൈൻ : പാൻഡോട്ട് ഡിസൈൻസ്,ഓഡിയോ: 123മ്യൂസിക്സ്, മാർക്കറ്റിംഗ് : ജാങ്കോസ്പേസ്,പി.ആർ.ഒ: എ.എസ്. ദിനേശ്.മലയാളത്തിൽ കൂടാതെ ചിത്രം തമിഴിലും ഹിന്ദിയിലും റിലീസ് ചെയ്യും.പുണർതം റിലീസ്‌ന്റെ ബാനറിൽ ഐ എം പി ഫിലിംസ് വഴിയാണ് ചിത്രം ജൂലൈ 3ന് കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.