കേരളത്തിൽ 30 ലോകസഭ സീറ്റുകൾ.170 ലോക്‌സഭാ മണ്ഡലങ്ങൾ വിഭജിക്കണമെന്ന് ശുപാർശ

ന്യൂഡൽഹി: രാജ്യത്തെ നിലവിലെ വലിയ 170 ലോക്‌സഭാ മണ്ഡലങ്ങൾ വിഭജിക്കണമെന്ന സുപ്രധാന ശുപാർശകളുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ.

ഉപദേശക കൗൺസിൽ അംഗങ്ങളായ ഷാമി രവിയും മുദിത് കപൂറുമാണ് നിർണായക നിർദേശം തയാറാക്കിയത്. സഭയുടെ ആകെ അംഗസംഖ്യ 543ൽ നിന്ന് 824 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.59 നിയോജകമണ്ഡലങ്ങളെ രണ്ടായും 111 നിയോജകമണ്ഡലങ്ങളെ മൂന്നായും വിഭജിക്കാനാണ് നിർദേശം. 

ഇതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം 0.3 മുതൽ 2.3 ശതമാനം വരെ വർ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 90 ലക്ഷം മുതൽ 2.3 കോടിവരെ അധിക വോട്ടർമാർ ഉണ്ടാകുമെന്ന് നിർദേശത്തിൽ പറയുന്നു.

നിർദേശമനുസരിച്ച് കേരളത്തിലെയും തമിഴ്നാട്ടിലെയും ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടാകും. കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിൽ 20 അണ്. ഇത് 30 ആയി വർധിക്കും. തെലങ്കാനയിൽ 17 ൽ നിന്ന് 26 ആയും, ആന്ധ്രയിൽ 25 ൽ നിന്ന് 38 ആയും, കർണാടകയിൽ 28 ൽ നിന്ന് 42 ആയും, തമിഴ്‌നാട്ടിൽ 39 ൽ നിന്ന് 59 ആയും വർധിക്കും. 

മഹാരാഷ്ട്രയിൽ സീറ്റുകൾ 48ൽ നിന്ന് 72ആയും, രാജസ്ഥാനിൽ 25ൽ നിന്ന് 38 ആയും, യുപിയിൽ 80ൽ നിന്ന് 120 ആയും, മധ്യപ്രദേശിൽ 29ൽ നിന്ന് 44ആയും, ഗുജറാത്തിൽ 26ൽ നിന്ന് 39ആയും, ബിഹാറിൽ 40ൽ നിന്ന് 60 ആയും ഉയരും. മഹാരാഷ്ട്രയിൽ സീറ്റുകൾ 48 ൽ നിന്ന് 72 ആയും, രാജസ്ഥാനിൽ 25 ൽ നിന്ന് 38 ആയും, യുപിയിൽ 80 ൽ നിന്ന് 120 ആയും, മധ്യപ്രദേശിൽ 29 ൽ നിന്ന് 44 ആയും, ഗുജറാത്തിൽ 26 ൽ നിന്ന് 39 ആയും, ബീഹാറിൽ 40 ൽ നിന്ന് 60 ആയും ഉയരും.

ഈ ഫോർമുല നടപ്പിലാക്കുന്നത് ലോക്‌സഭയിൽ തെക്കൻ സംസ്ഥാനങ്ങളുടെയും കൂടുതൽ ജനസംഖ്യയുള്ള വടക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളുടെയും സീറ്റുകളുടെ വിഹിതം വലിയ തോതിൽ മാറ്റമില്ലാതെ നിലനിർത്തിയേക്കും. വർധിച്ചുവരുന്ന മണ്ഡലങ്ങളുടെ വലുപ്പം ഒരു വെല്ലുവിളിയായി എടുത്തുകാണിച്ചുകൊണ്ട് 2024ലെ ശരാശരി ലോക്‌സഭാ മണ്ഡലത്തിൽ 18.2 ലക്ഷം രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ടായിരുന്നുവെന്നും ഏറ്റവും വലിയ മണ്ഡലങ്ങളിൽ 32 ലക്ഷത്തിലധികം വോട്ടർമാരുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.പട്ടികവർഗ ആധിപത്യമുള്ള മണ്ഡലങ്ങളിൽ നിലവിൽ ഉയർന്ന വോട്ടിങ് നിരക്കുകളുണ്ടെന്നും ഉയർന്ന നഗര മണ്ഡലങ്ങളിൽ പോളിങ് കുറഞ്ഞതായും ഈ മണ്ഡലങ്ങളിലെ സ്ത്രീകൾ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു.

മെട്രോപൊളിറ്റൻ മണ്ഡലങ്ങളിൽ സ്ത്രീകൾക്ക് മാത്രമുള്ള പോൾ ബൂത്തുകൾ സ്ഥാപിക്കുക, നഗരങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സമയപരിമിതികൾ പരിഹരിക്കുന്നതിന് പോളിങ് സമയം വൈകുന്നേരം വരെ നീട്ടുക, തെരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !