കാനഡയിൽ യുവതിക്ക് രക്ഷകരായി ഇന്ത്യൻ യുവാക്കൾ

കാനഡയിൽ യുവതിക്ക് രക്ഷകരായി ഇന്ത്യൻ യുവാക്കൾ

ഒട്ടാവ: വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാരുടെ പേര് മോശമാക്കുന്ന തരത്തിലുള്ള വാർത്തകൾക്കിടയിൽ കാനഡയിൽ നിന്ന് ഹൃദയം തൊടുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് അപരിചിതനായ ഒരാൾ ശല്യം ചെയ്ത യുവതിയെ ധീരമായി ഇടപെട്ട് രക്ഷപ്പെടുത്തിയ ഇന്ത്യൻ യുവാക്കളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടുന്നത്.നായയുമായി നടക്കുകയായിരുന്ന യുവതിയെ ഒരാൾ പിന്തുടർന്ന് ശല്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, അവിടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാരായ യുവാക്കൾ ഉടൻ തന്നെ സഹായത്തിനെത്തുകയായിരുന്നു. 

യുവതിയെ ശല്യം ചെയ്തയാളെ തടഞ്ഞുനിർത്തി യുവാക്കൾ ചോദ്യം ചെയ്യുകയും, യുവതിക്ക് ചുറ്റും സുരക്ഷാ കവചം തീർത്ത് അവിടെനിന്ന് മാറിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു. താൻ ഹലോ പറയുക മാത്രമാണ് ചെയ്തതെന്ന് ഇയാൾ വാദിച്ചെങ്കിലും, അപരിചിതയായ സ്ത്രീയെ അനാവശ്യമായി ശല്യം ചെയ്യേണ്ടതില്ലെന്ന് യുവാക്കൾ കൃത്യമായി മറുപടി നൽകി. സംഭവം തങ്ങൾ വീഡിയോയിൽ പകർത്തിയെന്നും പോലീസിനെ വിളിക്കുമെന്നും പറഞ്ഞതോടെ ഇയാൾ അവിടെനിന്ന് മടങ്ങിപ്പോകാൻ നിർബന്ധിതനായി.

ആക്രമണത്തിന്റെ പാത സ്വീകരിക്കാതെ, തികച്ചും മാന്യമായും എന്നാൽ കർക്കശമായും സംസാരിച്ചാണ് യുവാക്കൾ ഈ പ്രശ്നം പരിഹരിച്ചത്. പ്രിൻസ് ജോർജ് ക്രിക്കറ്റ് ക്ലബ്ബിലെ അംഗങ്ങളാണ് ഈ യുവാക്കളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഇന്ത്യക്കാരെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുന്നതിനും, നല്ല കാര്യങ്ങൾ പങ്കുവെച്ച് സമൂഹത്തിൽ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇത്തരം വീഡിയോകൾ സഹായകമാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. യുവാക്കളുടെ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !