"കേരളാ ഗ്രോ സ്‌റ്റോർ "പരസ്യ ബോർഡ് തകർത്തു; കുറ്റവാളിയെ ഉടൻ അറസ്‌റ്റുചെയ്യണമെന്ന് ആവശ്യം

പാലാ : പാലാമുനിസിപ്പാലിറ്റിയിലെ വെള്ളാപ്പാട് വാർഡിൽ പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള 20 -2340 / 1. നമ്പർ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിച്ചുവരുന്ന കേരളാ ഗ്രോസ്റ്റോറിന്റെ പരസ്യ ബോർഡ് ഇന്നു രാവിലെ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് സംസ്ഥാന സർക്കാർ അനുവദിച്ചുതന്ന ജില്ലാതല കേരളാ ഗ്രോ സ്റ്റോറിന്റെയും സാൻതോം ഫുഡ് ഫാക്ടറിയുടെ ഇന്ന് ഉദ്ഘാടനം ചെയ്യേണ്ടതായ ഔട്ട്ലെറ്റിന്റെയും പരസ്യ ബോർഡ് കെട്ടിടത്തിന്റെ മുൻപിൽ കോമ്പൗണ്ടിനുള്ളിലാണ് സ്ഥാപിച്ചിരുന്നത്. പൊതുജനങ്ങൾക്കോ വാഹനങ്ങൾക്കോ സമീപ സ്ഥാപനങ്ങളുടെ പരസ്യങ്ങൾക്കോ മറയോ തടസ്സമോയില്ലാത്ത വിധം സ്ഥാപിച്ചിരുന്ന എൽഇഡി ബോർഡാണ് നശിപ്പിച്ചിട്ടുള്ളത്. 

ഈ നിയമവിരുദ്ധമായ അതിക്രമം സംബന്ധിച്ച് അന്വേഷിക്കണമെന്നും  കുറ്റവാളിയെ ശിക്ഷിക്കുകയും ബോർഡ് പുനസ്ഥാപിക്കുന്നതിന് ആവശ്യമായ തുക ഉൾപ്പെടെ നഷ്ടപരിഹാരം ലഭിക്കേണ്ടതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനി ആവശ്യപ്പെട്ടു. പാലാ സാതോം എഫ് പി. സി ഡയറക്ടർ  ഫാ. തോമസ് കിഴക്കയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽപി.എസ്. ഡബ്ലിയു. എസ് ഡയറക്ടർ ഫാ. ജോസഫ് വാട്ട പ്പിള്ളിൽ അസിസ്റ്റൻ്റ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തു വരിക്കയിൽ, 

ഫാ. ഫ്രാൻസീസ് ഇടത്തിനാൽ ,ഫാ മാത്യു പുളിക്കപ്പറമ്പിൽ, സിബി കണിയാംപടി , ഡാൻ്റിസ് കൂനാനിക്കൽ ,പി.വി ജോർജ് പുരയിso, ടോണി കണിപറമ്പിൽ, ഷിൽജോ ഈറ്റയ്ക്കക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !